ബ്ലഡ് ബാഗിന് ഫീസ്‌ ഏര്‍പ്പെടുത്തിയത് പ്രതീകാത്മകമാണെന്ന് ആരോഗ്യ മന്ത്രാലയം

കുവൈത്തില്‍ ബ്ലഡ് ബാഗിന് ഫീസ്‌ ഏര്‍പ്പെടുത്തിയത് പ്രതീകാത്മകമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രക്തം വില്‍പ്പനക്കുള്ളതല്ല. ചികിത്സകളുടെ ഭാഗമായി വരുന്ന രക്തത്തിനുള്ള ഫീസ്‌ അല്ല ഈടാക്കുന്നതെന്നും, ഭരണപരമായ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സേവന ഫീസ്‌ മാത്രമാണ് ചുമത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു.|blood bag kuwait

Read Also:നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രി

ആരോഗ്യ രംഗത്തെ വിദഗ്ധരുടെ സമിതി നടത്തിയ പഠനത്തിന് ശേഷമാണ് ഫീസ്‌ ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചത്. എന്നാല്‍ മാനുഷിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തി അത്യാഹിത കേസുകളും, കുട്ടികളുടെ കേസുകളും , കാൻസർ കേസുകളും ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രക്തം നല്‍കാന്‍ സുഹൃത്തോ ബന്ധുവോ തയ്യാറായാലും ഫീസ് ഈടാക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ബ്ലഡ് ബാഗിന് ഫീസ്‌ ഏര്‍പ്പെടുത്തുവാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ നേരത്തെ പ്രതിഷേധം ശക്തമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *