ബൈഡനെയും സുനകിനെയും പിന്നിലാക്കി മോദി; ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

ഡല്‍ഹി: ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സര്‍വേ ഫലം. യു.എസ് ആസ്ഥാനമായ യുഎസ് ആസ്ഥാനമായുള്ള കൺസൾട്ടിംഗ് സ്ഥാപനമായ ‘മോർണിംഗ് കൺസൾട്ട്’ നടത്തിയ സർവേ പ്രകാരം 78 ശതമാനം അംഗീകാരത്തോടെ മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.

അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍,ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍,യുകെ പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങി 22 ലോകനേതാക്കളെ മറികടന്നുകൊണ്ടാണ് മോദി ഒന്നാമതെത്തിയത്. ഈ വർഷം ജനുവരി 26 മുതൽ 31 വരെ ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ‘ഗ്ലോബൽ ലീഡർ അപ്രൂവൽ സര്‍വെ’.ഓരോ രാജ്യത്തെയും ജനസംഖ്യക്ക് അനുസരിച്ച് സര്‍വെയില്‍ പങ്കെടുത്ത ആളുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെന്നും മോര്‍ണിംഗ് കണ്‍സള്‍ട്ട് അറിയിച്ചു. ജോ ബൈഡന് 40 ശതമാനം വോട്ടാണ് ലഭിച്ചത്. 68 ശതമാനം റേറ്റിംഗുമായി മെക്സിക്കൻ പ്രസിഡന്‍റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ രണ്ടാം സ്ഥാനത്തും 62 ശതമാനം അംഗീകാരത്തോടെ സ്വിസ് പ്രസിഡന്‍റ് അലൈൻ ബെർസെറ്റ് മൂന്നാം സ്ഥാനത്തും എത്തി.യുക്രൈന്‍-റഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

”നൂറ്റാണ്ടുകളായി റഷ്യയും ഇന്ത്യയും ഒരുമിച്ച് നിൽക്കുകയാണ്. ഇത് യുദ്ധത്തിന്റെ യുഗമല്ല. സമാധാനത്തിന്റെ പാതയിൽ പുരോഗതി കൈവരിക്കണമെന്ന്” മോദി പുടിനോട് പറഞ്ഞിരുന്നു. ഉസ്ബക്കിസ്ഥാനിലെ സമർഖണ്ഡിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ ഉച്ചകോടിക്കിടെ നടന്ന ഉഭയകക്ഷി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. പ്രധാനമന്ത്രി മോദിയുടെ അംഗീകാര റേറ്റിംഗ് അടുത്തിടെ വർധിച്ചിരുന്നു. ജനുവരി മൂന്നാം വാരത്തിൽ ഇത് 79 ശതമാനമായി ഉയർന്നു. ജോ ബൈഡന്‍ നിലവില്‍ ഏഴാം സ്ഥാനത്താണ്. 22 രാജ്യങ്ങളിൽ നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സിയോക്-യൂൾ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവർ പട്ടികയിലെ അവസാന മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടി.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട തീവ്ര വലതുപക്ഷ നേതാവ് ഇറ്റലിയിലെ ജോർജിയ മെലോണി, രാജ്യത്തിന്‍റെ ആദ്യ വനിതാ പ്രധാനമന്ത്രി 52 ശതമാനം റേറ്റിംഗുമായി ആറാം സ്ഥാനത്താണ്.ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് 58 ശതമാനം അംഗീകാരത്തോടെ നാലാം സ്ഥാനത്തും എത്തിയിരുന്നു.ബ്രസീലിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ 50 ശതമാനം റേറ്റിംഗുമായി അഞ്ചാം സ്ഥാനത്തും കനേഡിയൻ പ്രധാനമന്ത്രി 40 ശതമാനം അംഗീകാരത്തോടെ 9-ാം സ്ഥാനത്തും യുകെയുടെ പ്രധാനമന്ത്രി ഋഷി സുനക് 30 ശതമാനം അംഗീകാരത്തോടെ 12-ാം സ്ഥാനത്തുമാണ്.

Leave a Reply

Your email address will not be published. Required fields are marked *