ഭരണഘടനയുടെ ആമുഖം ചുമരിൽ ആലേഖനം ചെയ്തത് അനാവരണം ചെയ്തു
അരീക്കോട്: സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ചുമരിൽ കുട്ടികൾ ആലേഖനം ചെയ്ത ഭരണഘടനയുടെ ആമുഖം അഡ്വ. ജെബി മേത്തർ എംപി അനാവരണം ചെയ്തു. ‘പ്രീആമ്പിൾ പ്രൈഡ്’ പദ്ധതിയുടെ ഭാഗമായാണ് നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ ഭരണഘടനയുടെ ആമുഖം ചുമരിൽ ആലേഖനം ചെയ്തത്. പ്രവർത്തനത്തിന് നേതൃത്വം നൽകിയ കലാകാരികളെ ചടങ്ങിൽ വെച്ച് വിശിഷ്ടാതിഥി ഉപഹാരങ്ങൾ നൽകി ആദരിച്ചു. പുതിയകാലത്ത് നമ്മൾ എല്ലാവരും ഏറ്റെടുക്കേണ്ട പ്രവർത്തനമാണ് ഇതെന്ന് അഡ്വ. ജെബി മേത്തർ എംപി അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന ഇന്ററാക്ഷൻ സെഷനിൽ സ്കൂളിലെ ‘ആസ്പയർ’ വിദ്യാർത്ഥികളുമായി മുഖ്യാതിഥി സംവദിച്ചു. വനിതാ സംവരണ ബില്ലും സച്ചാർ കമ്മിറ്റി റിപ്പോർട്ടും തുടങ്ങി ഫുട്ബോളും കുടുംബ കാര്യങ്ങളും എല്ലാം സംവാദത്തിൽ നിറഞ്ഞുനിന്നു. പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടക്കുന്ന ‘പ്രൗഢം’ പദ്ധതിയുടെ ബ്രോഷർ പ്രോജക്ട് കമ്മിറ്റി ചെയർമാൻ കാഞ്ഞിരാല അബ്ദുൽ കരീം മുഖ്യാതിഥിക്ക് കൈമാറി. തെരട്ടമ്മൽ എസ് ഒ എച്ച് എസ് എസ് സ്റ്റേഡിയത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പവലിയന്റെ പ്രോജക്ട് പ്രൊപ്പോസൽ സ്കൂൾ മാനേജർ കെ അബ്ദുസ്സലാം മാസ്റ്റർ കൈമാറി. സ്കൂളിന്റെ ഉപഹാരം മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട് എൻ വി സക്കരിയ മുഖ്യതിഥിക്ക് സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പിവിഎ മനാഫ്, കെപിസിസി മെമ്പർ KP നൗഷാദലി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് AW അബ്ദുറഹ്മാൻ, അജീഷ് എടാലത്ത്, ഹെഡ്മാസ്റ്റർ സിപി അബ്ദുൽ കരീം, PTA പ്രസിഡന്റ് മുനീർ TP തുടങ്ങിയവർ സംബന്ധിച്ചു. പ്രിൻസിപ്പാൾ KT മുനീബു റഹ്മാൻ സ്വാഗതവും MTA പ്രസിഡന്റ് റജീന സയ്യിദലി നന്ദിയും പറഞ്ഞു.