ഫീസ് വൈകിയതിന് വിദ്യാർഥിയെ നിലത്തിരുത്തിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: ഫീട് അടക്കാൻ വൈകിയതിന് വിദ്യാർഥിയെ നിലത്തിരുത്തിയ സംഭവത്തിൽ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം ആൽത്തറ ജങ്ഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലാണ് സംഭവമുണ്ടായത്. സ്കൂൾ മാനേജ്മെന്‍റ് ആണ് നടപടി അറിയിച്ചത്.
ഏഴാം ക്ലാസ് വിദ്യാർഥിയോടാണ് പ്രിൻസിപ്പൽ ക്രൂരത ചെയ്തത്. കുട്ടിയുടെ പിതാവ് സംഭവം അന്വേഷിച്ചപ്പോൾ, ഭംഗിയുള്ള തറയിലാണ് ഇരുത്തിയത് എന്നായിരുന്നു പ്രിൻസിപ്പലിന്‍റെ പരിഹാസം.
പ്രിൻസിപ്പലിന് തെറ്റുപറ്റിയെന്നാണ് മാനേജ്മെന്‍റ് ആദ്യം വിശദീകരിച്ചത്. സംഭവം പുറത്തറിഞ്ഞതോടെയാണ് നടപടി ഉണ്ടായിരിക്കുന്നത്.