‘ഓഡിയോ പുറത്തുവന്നത് പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കി’: സുജിത് ദാസിനെതിരെ നടപടിക്ക് ശുപാർശ

'The release of the audio has brought shame to the police force': Action against Sujit Das is recommended

 

എസ്.പി സുജിത് ദാസിനെതിരെ നടപടിക്ക് ശിപാർശയുമായി വകുപ്പുതല റിപ്പോർട്ട്. സർവീസ് ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട്. എംഎൽഎയെ സ്വാധീനിക്കാൻ ശ്രമിച്ചത് ഗുരുതര അച്ചടക്കലംഘനമെന്ന് റിപ്പോർട്ട്. റേഞ്ച് ഡിഐജി എസ് അജീത ബീഗമാണ് ‍ഡിജിപിക്ക് റിപ്പോർട്ട്‌ സമർപ്പിച്ചത്. റിപ്പോർട്ട്‌ ‍ഡിജിപി ഇന്ന് സർക്കാരിന് കൈമാറും

Also Read: പി.വി അന്‍വറിന്‍റെ വെളിപ്പെടുത്തലില്‍ മൗനം പാലിച്ച് സി.പി.എമ്മും സര്‍ക്കാരും; ആയുധമാക്കി പ്രതിപക്ഷം

പരാതി പിൻവലിക്കാൻ എംഎൽഎയോട് പറഞ്ഞത് തെറ്റെന്നും ഓഡിയോ പുറത്തുവന്നത് പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും എസ്പിക്കെതരെ റിപ്പോർട്ട്. വിവാദ ഫോൺവിളിയിൽ എസ്.പി സുജിത് ദാസിനെതിരെ ഇന്ന് നടപടിയുണ്ടായേക്കും. സസ്പെൻഡ് ചെയ്യാൻ ആഭ്യന്തര വകുപ്പിൽ തിരക്കിട്ട ആലോചന നടക്കുന്നതായാണ് വിവരം. ഡിജിപിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചു അന്തിമ തീരുമാനം.

Also Read: മധ്യപ്രദേശില്‍ കണ്ടെയ്‌നർ ലോറിയിൽ കൊണ്ടുപോയ 1,500 ഐഫോണുകൾ കവര്‍ന്നു

പിവി അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നിരുന്നത്. പരാതി പിൻവലിക്കാൻ പിവി അൻവറിനോട് സുജിത് ദാസ് യാചിക്കുന്ന ഓഡിയോയാണ് പുറത്തുവന്നത്. എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറി കേസ് തീർപ്പാക്കാൻ ഉന്നതതല ഇടപെടലുണ്ടായി. ആരോപണ വിധേയനായ സുജിത് ദാസിനോട് പരാതി പിൻവലിക്കാൻ അൻവർ എം.എൽ.എയെ വിളിക്കണമെന്ന് DIG നിർദേശിച്ചു. അൻവറുമായി സംസാരിച്ച സുജിത് ദാസിൻ്റെ ഓഡിയോയിലാണ് DIG വിളിച്ച കാര്യം പറയുന്നത്. പി.വി അൻവർ പരാതി നൽകിയ വിവരം നിലവിലെ മലപ്പുറം എസ്പി ഡി. ഐ ജിയെ അറിയിച്ച ശേഷമാണ് ആരോപണ വിധേയനായി ഡി. ഐ. ജി ഇടപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *