കീഴുപറമ്പ് GVHSS ൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിനെ ആദരിച്ചു
കീഴുപറമ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് സി.കെ. നിവേദ്യയെ പി.ടി.എ കമ്മിറ്റി ആദരിച്ചു. തിരുവനന്തപുരത്ത് വച്ച് നടന്ന SPC യുടെ 15 ദിന സംസ്ഥാന ക്യാമ്പിൽ ജില്ലയുടെ പ്രതിനിധിയായി പങ്കെടുത്തതിനാണ് ആദരവ്. എസ്.എം.സി. ചെയർമാൻ എം.ഇ. ഫസൽ സ്കൂളിൻ്റെ മൊമെൻ്റോ വിതരണം ചെയ്തു. Spc യുടെ സ്റ്റേറ്റ് പുരസ്ക്കാരം പി.ടി.എ പ്രസിഡണ്ട് ജുമൈലത്ത് ഇ.സി. സമ്മാനിച്ചു. സ്റ്റുഡൻ്റ് പോലീസിൻ്റെ പ്രത്യേക ജേഴ്സി ഗ്രാമ പഞ്ചായത്ത് മെമ്പർ എം.എം. മുഹമ്മദ് കൈമാറി. ഹെഡ്മാസ്റ്റർ സുരേഷ് .കെ, പി.കെ. പ്രകാശൻ, പി.ജെ. പോൾസൺ, ടി.രാമചന്ദ്രൻ നായർ, സൈറാ ബാനു തുടങ്ങിയവർ പ്രസംഗിച്ചു. തൃക്കളയൂർ സ്വദേശിയും കായികാധ്യാപകനുമായ സി.കെ. പ്രവീണിൻ്റെ മകളായ നിവേദ്യ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.