നിരോധിക്കാനാകാത്ത ഓർമകൾ

ഇന്ത്യ മഹാരാജ്യത്ത് ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് ബിബിസിയുടെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് അതിന്റെ സുപ്രധാന രേഖകൾ അടങ്ങുന്ന ഡോക്യുമെന്ററി രണ്ട് എപ്പിസോഡുകളിലായി പുറത്തിറങ്ങിയത്. അതിന്റെ ഒച്ചപ്പാടും ബഹളവും തീരുന്നതിനു മുന്നേ ഇന്ത്യയിലെ ബിബിസി കേന്ദ്രങ്ങളായ മുംബൈയിലും ഡൽഹിയിലും ഇൻകം ടാക്സ് റെയ്ഡ് നടന്നുകൊണ്ടിരിക്കുകയാണ്. മാധ്യമപ്രവർത്തകരെയും ഫോണുകൾ പിടിച്ചെടുത്തു സ്ഥാപനത്തിനുള്ളിൽ പൂട്ടിയിട്ടായിരുന്നു റെയ്ഡ്. നികുതി വെട്ടിപ്പിലൂടെ വഴിവിട്ട ലാഭം ഉണ്ടാക്കുന്നു എന്ന സംശയത്താലാണ് ഡൽഹി മുംബൈ ഓഫീസുകളുടെ പ്രവർത്തനം പരിശോധന നടത്തുന്നത് എന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറരുതെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ഇൻകം ടാക്സ് ഉദ്യോഗസ്ഥർ.

Also Read: ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുന്നു

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഇങ്ങനെയൊരു ഡോക്യുമെന്ററി കേന്ദ്രസർക്കാരിന്റെ കണ്ണിലെ കരടായി മാറുന്നത് അതിന്റെ ഉള്ളടക്കം ഒരേസമയം പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും അമിത് ഷായെയും സംഘപരിവാറിനെയും പ്രതിക്കൂട്ടിൽ നിർത്തുന്നതുകൊണ്ടാണ്. മുസ്ലീങ്ങളെ കൂട്ട വംശഹത്യയിലേക്ക് നയിച്ചതിൽ പ്രധാന പങ്കു വഹിച്ചവർ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ തലപ്പത്തുള്ളവരായതുകൊണ്ട് തന്നെ തങ്ങളെ പ്രകോപിപ്പിക്കുന്നവരെ ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ആണ് അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സംഘപരിവാറിന്റെയും ആർഎസ്എസിന്റെയും വംശീയ വിത്തുകൾ ഇവിടെ മുളപ്പിച്ചെടുക്കാൻ വേണ്ടി ഹിന്ദു മുസ്ലിം ദ്വന്തങ്ങളെ സൃഷ്ടിച്ചെടുത്ത് തമ്മിലടിപ്പിച്ച് അതിൽ നിന്ന് ലാഭം കൊയ്യാനാണ് അവർ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വംശഹത്യകൾ ഒന്നായ ഗുജറാത്ത് കൂട്ടക്കൊല.

Not just Modi: Guide to riots before 2002 and after -India News , FirstpostGodhra case: Gujarat High Court commutes death to life term for 11 convicts - India Today
2002 ഫെബ്രുവരി 27ന് രാവിലെ 7: 45ന് സബർമതി എക്സ്പ്രസ്സിന്റെ എസ് സിക്സ് കമ്പാർട്ട്മെന്റ് ഗോദ്ര സ്റ്റേഷൻ പരിസരത്ത് വച്ച് കത്തിയമർതതിനുശേഷം ലോകത്തെ നടുക്കിയ കാഴ്ചകളാണ് ഗുജറാത്തിൽ അരങ്ങേറിയത്. 25 സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 59 ആളുകൾ കത്തിയെരിഞ്ഞ വാർത്ത കാട്ടുതീ പോലെ ഗുജറാത്തിലെങ്ങും പടർന്നു. അയോധ്യയിൽ നടന്ന പൂർണ്ണഹൂതി യക്ഞത്തിൽ പങ്കെടുത്ത് മടങ്ങുന്ന കർസേവകരായിരുന്നു എക്സ്പ്രസിൽ ഉണ്ടായിരുന്ന ഭൂരിഭാഗവും. കലാപം ആരംഭിച്ച ഫെബ്രുവരി 27 മുതൽ മാർച്ച് രണ്ടു വരെയുള്ള മൂന്ന് ദിവസങ്ങളിൽ ഹിന്ദുത്വ ഭീകരരുടെ അഴിഞ്ഞാട്ടമായിരുന്നു ഗുജറാത്തിൽ. മുസ്ലീങ്ങൾക്ക് മേൽ ഭീതിയുടെ അന്തരീക്ഷം തീർത്തു കൊണ്ടുള്ള പത്രവാർത്തകളും നോട്ടീസ് വിതരണങ്ങളും വാളും തൃശൂലമേന്തിയുള്ള പ്രകടനങ്ങളുമായി ഹിന്ദുത്വ ഭീകരർ നിറഞ്ഞാടി. തുടർന്ന് നടന്ന കൂട്ടക്കൊലയിൽ 1044 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ രേഖപ്പെടുത്തുന്നത്. എന്നാൽ 2000ത്തി ലേറെ പേർ കൊല്ലപ്പെട്ടെന്നാണ് ചില മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകളിൽ പറയുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളും കൂട്ടക്കുരുതിയിൽ ജീവൻ നഷ്ടമായി. 223 പേരെ കാണാതാവുകയും 2500 ഓളം പേർക്ക് പരിക്കേൽക്കുകയും സ്ത്രീകൾ കൂട്ടബലാൽസംഘത്തിന് ഇരയാക്കപ്പെടുകയും ചെയ്തു.

PM Modi Gets Clean Chit From SC In 2002 Gujarat Riots Case: A Timeline Of EventsGujarat violence – DW – 02/24/2012

മുസ്ലീങ്ങളെ കൂട്ട പലായനത്തിന് തള്ളിവിട്ട കലാപം അക്ഷരാർത്ഥത്തിൽ കത്തിയെരിഞ്ഞ ശവപ്പറമ്പായി മാറുകയായിരുന്നു. അഹമ്മദാബാദിലെയും നരോദ്യാ പാട്യയിലെയും തെരുവുകളിൽ മുസ്ലീങ്ങളെ ഒറ്റക്കും കൂട്ടമായും കത്തിച്ചു കളഞ്ഞതിന്റെ മണമായിരുന്നു. കൂട്ട ബലാൽസംഗം, മാനഭംഗം കടകളും വീടുകളും സ്ഥാപനങ്ങളും നശിപ്പിക്കൽ കച്ചവട ചരക്കുകൾ കൊള്ളയടിക്കൽ തുടങ്ങിയ വിവിധ കൃത്യങ്ങൾ ഹിന്ദുത്വ ഭീകരർ നടപ്പാക്കി. ഇതിനെ തുടർന്ന് സംസ്ഥാനത്ത് കർഫ്യൂ ഏർപ്പെടുത്തുകയും അക്രമം അമർച്ച ചെയ്യാൻ കേന്ദ്ര സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. രക്തരൂക്ഷിതമായ കൂട്ടക്കൊലയിൽ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഇഹ്സാൻ ജാഫറി ഉൾപ്പെടെ 35 പേരെ കൂട്ടമായി തീവച്ചു കൊന്ന വാർത്ത എന്താണ് നടക്കുന്നതെന്ന് പോലും ചിന്തിക്കാൻ കഴിയാത്ത വിധത്തിൽ രാജ്യത്തെ മുൾമുനയിൽ നിർത്തി. അവരോടൊപ്പം സംഭവസ്ഥലത്ത് ഉണ്ടായിരുന്ന 31 പേരെ കാണാതാവുകയും പിന്നീട് അവർ അതിദാരുണമായി കൊല ചെയ്യപ്പെടുകയും ആണ് ഉണ്ടായത്. പഞ്ചമഹലിലും മെഹ്സാന, ഖേദ, ആനന്ദ്, നർമ്മദ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വ്യാപിച്ച അക്രമം മാഞ്ഞുപോകാത്ത മുറിവുകളായി ഇന്നും ഗുജറാത്തിന്റെ തെരുവുകളിലെ ഭിത്തികളിൽ കരിഞ്ഞ പുക കൊണ്ടുള്ള മായാത്ത പാടുകളായി അവശേഷിക്കുന്നു.

 

ബിൽകീസ് ബാനു
ബിൽകീസ് ബാനു

ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യയിൽ ഇരയാക്കപ്പെട്ടവരുടെ പ്രതീകമാണ് ബിൽകീസ് ബാനു. കലാപം നടക്കുന്ന സന്ദർഭത്തിൽ ബിൽക്കിസ് ബാനുവിന് 21 വയസ്സ് ആയിരുന്നു പ്രായം.അഞ്ചുമാസം ഗർഭിണിയും ആയിരുന്നു. കലാപത്തിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടയിൽ ഹിന്ദുത്വ കാപാലികർ പിടികൂടുകയും ബാനുവിന്റെ കുടുംബത്തിലെ 14 പേരെ കത്തിച്ചു കൊല്ലുകയും ബിൽക്കിസ് ബാനുവിനെ മാറിമാറി ബലാത്സംഗം ചെയ്തു ചവറ് പോലെ എറിയുകയും ചെയ്തു. അവർക്ക് ആരെയും അപരിചിതരല്ലായിരുന്നു. തൊട്ടയൽപക്കത്ത് താമസിക്കുന്നവർ തന്നെയാണ് ഈ ക്രൂര കൃത്യം ചെയ്തത് എന്നോർക്കുമ്പോഴാണ് അതിന്റെ ഭീകരത എത്രത്തോളമായിരുന്നെന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. കുടുംബത്തെ കൂട്ടക്കൊല ചെയ്യുകയും തന്റെ മാനം കവരുകയും ചെയ്ത ഫാസിസ്റ്റുകൾക്കെതിരെ നിയമ പോരാട്ടം നടത്തുകയാണ് ഇപ്പോൾ. ഗുജറാത്ത് വംശഹത്യയിൽ ബലാത്സംഗം സ്ത്രീകൾക്കെതിരെ സംഘപരിവാർ ആയുധമാക്കിയതിനെ കുറിച്ച് വാരിശാ ഫറാസത്തും പ്രീതം ത്ഥയും ചേർന്ന് എഴുതിയ പുസ്തകം ‘ splintered justice :living the horror of mass communal violence in bhagalpur and Gujarat ‘ വിശദമായ വിവരണം നൽകുന്നുണ്ട്. ബീൽകീസ് ബാനുവിന് പുറമേ ധാരാളം സ്ത്രീകൾ കൂട്ടവലാത്സംഗങ്ങൾക്കിരയായിട്ടുണ്ടെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുസ്തകത്തിൽ സൂചിപ്പിക്കുന്നത്. ആ സ്ത്രീകൾ നീതിക്കുവേണ്ടി പോരാടിയെങ്കിലും ബീൽകീസ് ബാനുവിനു മാത്രമേ അത് തുടരാൻ സാധിച്ചുള്ളൂ. അത് ബിൽ ബാനുവിന്റെ നിശ്ചയദാർഢ്യത്തിന്റെ ഫലം കൂടിയാണ്. ദിവസവും തന്റെ മുമ്പിലൂടെ കാപാലികർ നടന്നുപോകുന്നത് വിറങ്ങലിച്ചു പോകുന്ന കാഴ്ചകളാണ്. കേസുകളും വിചാരണകളും നടത്തി വിജയിച്ചിട്ടും ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത് പ്രതികൾ ഇന്ന് സ്വതന്ത്രരായി നടക്കുന്നത് ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ്. സംഘപരിവാർ ഭരണകൂടം പ്രതികളെ വെറുതെ വിടുകയായിരുന്നു. നീതിയെ കൊന്നു കുഴിച്ചുമൂടിയ കേസിന്റെ വിധി വന്ന സന്ദർഭത്തിൽ പക്ഷേ ബീൽകീസ് ബാനുവിന്റെ നീതിക്കായി പോരാടിയ ടീസ്റ്റ സെറ്റൽവാദിനെയും മലയാളിയും മുൻ ഐപിഎസ് ഓഫീസറും ഗുജറാത്ത് ഡിജിപിയും ആയിരുന്ന ആർ ബി ശ്രീകുമാറിനെയും സുപ്രീംകോടതി വിധി വന്നതിനു ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്റ്റയുടെ എൻ.ജി.ഒ അടിസ്ഥാന രഹിതമായ വിവരങ്ങൾ പൊലിസിന് നൽകിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിന് ശേഷമാണ് ടീസ്റ്റയെയും ആർ.ബി ശ്രീകുമാറിനെയും ഗുജറാത്ത് പൊലിസ് കസ്റ്റഡിയിലെടുത്തത്. 2011ൽ സഞ്ജീവ് ഭട്ട് നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരായ നേരിട്ടുള്ള തെളിവുകൾ സുപ്രിംകോടതിയിൽ സത്യവാങ്മൂലമായി നൽകി. 2014 ൽ നരേന്ദ്ര മോഡി അധികാരത്തിൽ വന്ന ശേഷം IPS ഓഫീസർ ആയ സഞ്ജീവ് ഭട്ടിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടതും അതേ മോഡി സർക്കാർ തന്നെയായിരുന്നു. എന്നാൽ ഗുജറാത്ത് കലാപം ആസൂത്രണം ചെയ്തതല്ലെന്നും ഗോധ്രയിലെ തീവണ്ടി കത്തിക്കലിനു ശേഷമുണ്ടായ കലാപങ്ങളിൽ നരേന്ദ്ര മോദിക്ക് ഒരു പങ്കുമില്ലെന്നാണ് നാനാവതി കമ്മിഷൻ പറഞ്ഞത്. ഗുജറാത്ത് എ.ഡി.ജി.പിയായിരുന്ന ആർ.ബി ശ്രീകുമാർ നൽകിയ മൊഴികൾ സംശയകരമാണെന്നും മുൻ ഐ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ട് പറഞ്ഞതെല്ലാം കള്ളമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. മോദിക്കെതിരേ നിലപാടെടുത്ത സഞ്ജീവ് ഭട്ട്, ആർ.ബി ശ്രീകുമാർ, രാഹുൽ ശർമ എന്നീ പൊലിസുദ്യോഗസ്ഥർക്കെതിരേ അന്വേഷണമോ നടപടിയോ ഉണ്ടാകണമെന്നും കമ്മിഷൻ റിപ്പോർട്ട് ശുപാർശ ചെയ്തിരുന്നു.
കലാപത്തിന്റെ കാരണം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ ഭരണപരാജയമാണെന്ന് മുൻ ഗോവ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായിരുന്ന മനോഹർ പരീക്കർ 2013ൽ അഭിപ്രായപ്പെട്ടിരുന്നു.

PM Narendra Modi is Face of War Against Coronavirus And Amit Shah is 'Missing' From COVID-19 Front to do These Important Jobs| OPINION

ഗുജറാത്ത്‌ വംശഹത്യയെ സംബന്ധിച്ചിടത്തോളം ചോദ്യങ്ങൾ അവശേഷിക്കുന്നില്ല. ബി.ബി.സി അടക്കം അതിന്റെ പൂർണമായിട്ടുള്ള ഉത്തരങ്ങൾ നൽകിക്കഴിഞ്ഞു. പ്രതിക്കൂട്ടിലുള്ളവർ നിയമത്തെ നോക്കുത്തിയാക്കി വിരാജിക്കുമ്പോഴും കൂട്ടക്കൊലയിൽ വെന്തു മരിച്ചവർക്കും ശബ്ദമില്ലാതെ പ്രാന്തവത്കരിക്കപ്പെട്ടവർക്കും നീതി കിട്ടാതെ വരുന്നു. അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു. ഇരയാക്കപ്പെട്ട വ്യക്തിയോ സമൂഹമോ നടത്തുന്ന നീക്കങ്ങളിൽ എന്തെങ്കിലും പിഴവുകൾ സംഭവിക്കുമ്പോൾ അത് പാർവ‌തീകരിക്കപ്പെടുകയും അതേ സമയം അധികാരികൾ രക്ഷപ്പെടുകയും ചെയ്യുന്നിടത്ത് നീതി വീണ്ടും തടവിലാവുന്നു. ഭൂരിപക്ഷത്തിന്റെ അധികാരത്തോട് ചേർന്നു നിൽക്കുന്ന ഇവിടുത്തെ തെരഞ്ഞെടുപ്പ് ജനാധിപത്യം അരികുവത്കരിക്കപ്പെട്ട ദളിത് മുസ്‌ലിം ജനസമൂഹങ്ങളുടെ അവകാശങ്ങൾ സ്വമേധയാ നിഷേധിക്കപ്പെടുന്നു.

British MP seeks return of bodies of 3 UK nationals killed in 2002 Gujarat riots, India says not yet approached - India TodayGujarat 2002: The iconic photo(s) that were never taken and the question of 'victimhood'

ഗുജറാത്ത് വംശഹത്യ ചർച്ച ചെയ്യപ്പെടുമ്പോഴെല്ലാം അതിന്റെ വസ്തുതകളും വീണ്ടും ചർച്ച ചെയ്യപ്പെടും. ഭരണഘടനാപരമായ ജനാധിപത്യത്തിൽ ചോദ്യങ്ങളും വിയോജിപ്പുകളും നിയമനുസാരിയും ആദരവർഹിക്കുന്നതായത് കൊണ്ട് എതിർ ശബ്ദങ്ങളെ ചുരുട്ടിക്കെട്ടാൻ കഴിയില്ല എന്നതാണ് ബിൽകീസ് ബാനുവിനെ പോലുള്ള ധീര വനിതകൾ പറഞ്ഞു വെക്കുന്നത്. നിയമത്തിനു മുന്നിൽ പ്രതികളാക്കപ്പെട്ടവർ രക്ഷപ്പെട്ടാലും വംശഹത്യയുടെ ഓർമ്മപ്പെടുത്തലുകൾ അവർക്കെതിരെയുള്ള പ്രതിരോധങ്ങളാണ്. ജയ് ശ്രീരാമിനെതിരെ പുതിയ മുദ്രാവാക്യങ്ങൾ ഉയർന്നു കഴിഞ്ഞു. അത് നിലനിൽക്കുന്നേടത്തോളം കാലം ഫാസിസ്റ്റ് ശക്തികൾക്ക് തങ്ങളുടെ കുതന്ത്രങ്ങൾ നടപ്പിലാക്കാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം…!

 

The Unforbidden Memories of the Gujarat Massacre

 

Special Article By Hilal AP

Leave a Reply

Your email address will not be published. Required fields are marked *