കനത്ത മഴയിൽ അംഗനവാടി കെട്ടിട മതിൽ നിലം പൊത്തി.
കനത്ത മഴയിൽ കാവനൂർ മാമ്പുഴയിലെ അംഗനവാടി കെട്ടിട മതിൽ നിലം പൊത്തി. കാവനൂർ പഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാന്റെ വാർഡാണ് ഇത്.
അംഗനവാടിക്ക് വേണ്ടി സ്ഥലം വിട്ടുകൊടുത്ത സ്ഥലമുടമയും നാട്ടുകാരും അംഗനവാടിയുടെ ചുറ്റുമതിൽ കെട്ടുമ്പോൾ കൃത്യമായ പ്ലാനിങ് വേണമെന്നും, അംഗനവാടി കനത്ത മഴയിൽ നിന്നും സംരക്ഷിക്കപ്പെടണമെങ്കിൽ താഴെ നിന്നും ബണ്ട് കെട്ടി പോകണമെന്നും ബന്ധപ്പെട്ട ആളുകളോട് ശക്തമായി ആവശ്യപ്പെട്ടിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ ഇക്കാര്യമൊന്നും മതിൽ കെട്ടുമ്പോൾ അധികൃതർ ഗൗനിച്ചില്ലന്നും അതിന്റെ ഫലമായാണ് ഇപ്പൊ മതിൽ നിലം പൊത്തിയതെന്നും നാട്ടുകാർ അപിപ്രായപെട്ടു.
വർഷങ്ങൾക്ക് മുമ്പ് സ്ഥല ഉടമ സൗജന്യമായാണ് അംഗനവാടിക്ക് സ്ഥലം വിട്ടുനൽകിയത്. നിരവധി കുരുന്നുകളുടെ ഏക ആശ്രയമായിരുന്ന അംഗനവാടിയാണ് അധികൃതരുടെ അലംഭാവം മൂലം ഇല്ലാതായത്.