‘ഇത് എന്‍റെ മണ്ണ്’; കളിക്കിടെ വാക്കേറ്റം, കളിക്ക് ശേഷം രാഹുലിന് കോഹ്ലിയുടെ മറുപടി
കഴിഞ്ഞ ദിവസം ഡൽഹിയെ അവരുടെ തട്ടകത്തിൽ തകര്‍ത്തെറിഞ്ഞ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു പോയിന്റ് ടേബിളിന്റെ തലപ്പത്തേക്കാണ് ഓടിക്കയറിയത്. ഡൽഹി ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ ആര്‍.സി.ബി മറികടന്നു. തുടക്കത്തിലെ തകർച്ചക്ക് ശേഷം നാലാം വിക്കറ്റില്‍ ക്രീസിൽ നിലയുറപ്പിച്ച ക്രുണാൽ പാണ്ഡ്യയും വിരാട് കോഹ്ലിയും ചേർന്നാണ് ബംഗളൂരുവിന് മിന്നും ജയം സമ്മാനിച്ചത്. ഇരുവരും അർധ സെഞ്ച്വറി നേടി.Rahul
മത്സരത്തിനിടെ ഡൽഹി വിക്കറ്റ് കീപ്പർ കെ.എൽ രാഹുലും വിരാട് കോഹ്ലിയും തമ്മിൽ ഒരു വാക്കേറ്റമരങ്ങേറി. ഇരുവരും പരസ്പരം എന്തോ പറയുന്നത് ക്യാമറകൾ ഒപ്പിയെടുത്തെങ്കിലും എന്താണ് തര്‍ക്കത്തിന്‍റെ കാരണമെന്ന് വ്യക്തമായിരുന്നില്ല.കളിക്ക് ശേഷം രാഹുലിന് മുന്നിൽ കോഹ്ലിയുടെ രസകരമായൊരു സെലിബ്രേഷൻ അരങ്ങേറി. മുമ്പ് ചിന്നസ്വാമിയിൽ തകർത്തടിച്ച് ബംഗളൂരുവിനെ പഞ്ഞിക്കിട്ട രാഹുൽ ജയത്തിന് ശേഷം നടത്തിയ സെലിബ്രേഷൻ വൈറലായിരുന്നു. ബാറ്റ് മൈതാനത്ത് കുത്തിയിറക്കി ഇതെന്റെ മണ്ണാണെന്നായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. ഇന്നലെ ഡൽഹിയിൽ കോഹ്ലി ഇതേ സെലിബ്രേഷൻ അനുകരിച്ചു. എന്നാൽ അതൊരൽപം രസകരമായിട്ടായിരുന്നെന്ന് മാത്രം. കോഹ്ലിയുടെ സെലിബ്രേഷൻ കണ്ട് ചിരിച്ച് കൊണ്ട് രാഹുലിന് അടുത്ത് നിൽക്കുന്ന കരുൺ നായറേയും കാണാം.