‘ഇതാണ് പ്രതിരോധവും അധിനിവേശവും തമ്മിലെ വ്യത്യാസം’; ജനങ്ങൾക്ക് നന്ദി പറഞ്ഞ് ഹമാസ്
ഗസ്സ സിറ്റി: വെടിനിർത്തൽ കരാറിെൻറ അടിസ്ഥാനത്തിൽ ഫലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടയച്ചതിന് പിന്നാലെ പ്രസ്താവനയിറക്കി ഹമാസ്. അധിനിവേശ ജയിലുകളിൽനിന്ന് നമ്മുടെ സ്ത്രീ-പുരുഷ തടവുകാരുടെ ആദ്യ സംഘത്തെ മോചിപ്പിച്ചതിന് നമ്മുടെ ജനങ്ങളെയും നമ്മുടെ രാജ്യത്തെയും ലോകത്തെ സ്വതന്ത്രരായ ജനങ്ങളെയും ഞങ്ങൾ അഭിനന്ദിക്കുന്നുവെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.Hamas
തടവുകാരെ സ്വീകരിക്കുമ്പോൾ വിജയചിഹ്നം ഉയർത്തുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന ജനങ്ങൾ ചെറുത്തുനിൽപ്പിനുള്ള ജനപിന്തുണ ഒരിക്കൽക്കൂടി ഉറപ്പിക്കുകയും അവരുടെ മനസ്സിൽ അതിെൻറ ഉറച്ച സ്ഥാനം ഉയർത്തിക്കാട്ടുകയും ചെയ്യുന്നു. അധിനിവേശത്തിെൻറ അടിച്ചമർത്തൽ നടപടികൾ അവഗണിച്ച് മോചിതരായ തടവുകാരെ സ്വീകരിക്കാൻ വന്ന നമ്മുടെ ജനങ്ങളുടെ വൻ ജനക്കൂട്ടം, അധിനിവേശത്തിനെതിരായ എതിർപ്പിെൻറ പ്രഖ്യാപനവും അവരുടെ സ്വാതന്ത്ര്യത്തിനും ഭൂമിയുടെയും പുണ്യസ്ഥലങ്ങളുടെയും മോചനത്തിനായുള്ള ദാഹത്തിെൻറ പ്രകടനവുമാണ്.
ഹമാസ് കൈമാറിയ മൂന്ന് ബന്ദികളും ശാരീരികവും മാനസികവുമായി പൂർണ ആരോഗ്യവാൻമാരാണെന്ന് ചിത്രങ്ങൾ കാണിക്കുന്നുണ്ട്. എന്നാൽ, ഇസ്രായേൽ മോചിപ്പിച്ച സ്ത്രീ-പുരുഷ തടവുകാർ അവഗണനയുടെയും ക്ഷീണത്തിെൻറ ലക്ഷണങ്ങളാണ് കാണിക്കുന്നത്. പ്രതിരോധ ശക്തികളുടെ മൂല്യങ്ങളും ധാർമ്മികതയും അധിനിവേശത്തിെൻറ പ്രാകൃതത്വവും ഫാസിസവും തമ്മിലുള്ള വലിയ വ്യത്യാസമാണ് ഇത് കാണിക്കുന്നത്. ഗസ്സയിലെ നമ്മുടെ മഹത്തായ വ്യക്തികളുടെ ത്യാഗങ്ങൾക്കും വിജയകരമായ ചെറുത്തുനിൽപ്പിനുമുള്ള ആദരവോടെയും വിലമതിപ്പോടെയും ഈ ചരിത്ര നിമിഷങ്ങളിൽ ഞങ്ങൾ നിലകൊള്ളുന്നുവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.