സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് മൂന്ന് മരണം; ചികിത്സ തേടിയത് 11,050 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് മൂന്ന് പേർ മരിച്ചു. പനി ബാധിച്ച് 11,050 പേർ ഇന്ന് ചികിത്സ തേടി.159 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 420 പേർ ലക്ഷങ്ങളോടെ ചികിത്സയിലുണ്ട്. എട്ടുപേര്‍ക്ക് എലിപ്പനിയും 32 പേർക്ക് മഞ്ഞപ്പിത്തവും 42 പേർക്ക് H1N1 ഉം സ്ഥിരീകരിച്ചിട്ടുണ്ട്.
fever