തൊണ്ടയില്‍ അണുബാധ; പി വി അന്‍വര്‍ ഇന്നത്തെയും നാളത്തേയും യോഗങ്ങള്‍ മാറ്റിവച്ചു
ഇന്നത്തെയും നാളത്തേയും പ്രഖ്യാപിച്ചിരുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ മാറ്റിവയ്ക്കുന്നതായി പ്രഖ്യാപിച്ച് പി വി അന്‍വര്‍ എംഎല്‍എ. ഇന്ന് അരീക്കോടും, നാളെ മഞ്ചേരിയിലും നിശ്ചയിച്ച രാഷ്ട്രീയ വിശദീകരണ യോഗങ്ങളാണ് മാറ്റിവച്ചത്. തൊണ്ടയില്‍ അണുബാധയെ തുടര്‍ന്ന് ഡോക്ടേഴ്‌സ് വിശ്രമം നിര്‍ദേശിച്ചെന്ന് പി വി അന്‍വര്‍ പറഞ്ഞു. അടുത്ത പൊതുയോഗത്തിന്റെ വിവരം ഫേസ്ബുക്കിലൂടെ അറിയിക്കും. യോഗങ്ങള്‍ മാറ്റിവയ്ക്കുന്നതായി ഫേസ്ബുക്ക് വിഡിയോയിലൂടെയാണ് അന്‍വര്‍ പ്രഖ്യാപിച്ചത്. (PV Anvar adjourned the meetings for today and tomorrow)
Read Also: സർക്കാരിന്റെ രാഷ്ട്രീയ പ്രതിസന്ധി ഇസ്‌ലാമോഫോബിയയുടെ മറപിടിച്ച് മറികടക്കാൻ ശ്രമം; പി. മുജീബുറഹ്മാൻ
ഇന്ന് മാമി തിരോധാന കേസുമായി ബന്ധപ്പെട്ടാണ് അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗം നടന്നത്. ഇന്നലത്തെ യോഗത്തിലും അന്‍വര്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു. മതസൗഹാര്‍ദ്ദത്തിന്റെ കടയ്ക്കല്‍ കാത്തിവയ്ക്കാന്‍ ആര്‍എസ്എസുമായി ചേര്‍ന്ന് മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് പിവി അന്‍വര്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി എഡിജിപി എംആര്‍ അജിത് കുമാറിനെ സംരക്ഷിക്കുന്നുവെന്ന് അന്‍വര്‍ ആരോപിച്ചു. അജിത്ത് കുമാറിന് മുകളില്‍ പരുന്തും പറക്കില്ല. മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നുവെന്ന് അന്‍വര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.