പുൽപ്പള്ളിയിലിറങ്ങിയ കടുവ വെള്ളക്കെട്ട് മേഖലയില്‍; മയക്കുവെടി വിദഗ്ധരടക്കമുള്ള സംഘം പ്രദേശത്തേക്ക് തിരിച്ചു

tiger

വയനാട്: വയനാട് പുൽപ്പള്ളിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ ലൊക്കേറ്റ് ചെയ്തു. വെള്ളക്കെട്ട് എന്ന സ്ഥലത്താണ് നാട്ടുകാർ കടുവയെ കണ്ടത്. മയക്കുവെടി വിദഗ്ധരടക്കമുള്ള സംഘം പ്രദേശത്തേക്ക് തിരിച്ചു. പ്രദേശത്ത് ഒരാഴ്ചയ്ക്കിടെ കടുവ അഞ്ച് ആടുകളെയാണ് കൊന്നത്.

കടുവക്കായി തെർമൽ ഡ്രോൺ ക്യാമറയുപയോഗിച്ചും കുംകിയാനകളെ എത്തിച്ചും നാടടക്കി തിരച്ചിൽ തുടരുന്നതിനിടയിലാണ് കടുവ ആടിനെ കൊന്നത്. ഇന്നലെ രാത്രി 12 മണിയോടെ തൂപ്ര അങ്കണവാടിക്ക് സമീപത്ത് ചന്ദ്രൻ പെരുമ്പറമ്പിൽ എന്നയാളുടെ ആടിനെ കടുവ കൊന്നു. വനംവകുപ്പ് ഡ്രോൺ വഴി തെരച്ചിൽ തുടരുന്നതിനിടെയാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *