സര്‍വാധിപത്യം; ഐപില്‍ കിരീടം ചൂടി കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സ്
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന്റെ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്നെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 8 വിക്കറ്റിന്റെ വിജയം
. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഹൈദരാബാദിന് വന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. ആദ്യ ക്വാളിഫയറിന്റെ തനിയാവര്‍ത്തനമെന്ന നിലയില്‍ ഹൈദരാബാദ് ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. ആദ്യ ഓവര്‍ മുതല്‍ നിരാശപ്പെടുത്തിയ ഹൈദരാബാദ് 113 റണ്‍സിന് ആള്‍ ഔട്ടായി.
തകർത്തടിച്ച വെങ്കടേഷ് അയ്യരുടേയും റഹ്മാനുള്ള ഗുർബാസിന്റേയും മികച്ച ഇന്നിംഗ്സാണ് കൊൽക്കത്തക്ക് മൂന്നാം കിരീടം നേടിക്കൊടുത്തത്..
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ഹൈദരാബാദിന്റെ തുടക്കം. 19 പന്തില്‍ 24 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. കൊല്‍ക്കത്തയ്ക്ക് വേണ്ടി ആന്ദ്രേ റസ്സല്‍ മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.