ട്രോളി വിവാദം, പെട്ടിയടച്ച് പൊലീസ്; നീലപ്പെട്ടിയിൽ തെളിവില്ലെന്ന് റിപ്പോർട്ട്

Trolley controversy, police closed the box;  Report that there is no evidence in the blue box

പാലക്കാട്: നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.ബാഗിൽ പണം എത്തിച്ചതിന് ഒരു തെളിവും കണ്ടെത്താനായിട്ടില്ല. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്കാണ് റിപ്പോർട്ട് നൽകിയത്. അന്വേഷണം ഇനി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നതിൽ വ്യക്തതയില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. ട്രോളി ബാഗിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം കേന്ദ്രങ്ങൾ സംഭവത്തിൽ വലിയ രീതിയിലുള്ള ആരോപണങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾക്ക് തിരിച്ചടിയാണ് പൊലീസ് റിപ്പോർട്ട്. പണം കൊണ്ടുവന്നതായോ കൊണ്ടുപോയതായോ യാതൊരു തെളിവും കണ്ടെത്താനായിട്ടില്ല.

 

സിസിടിവി ദൃശ്യങ്ങൾക്ക് പുറമെ നിരവധി ആളുകളെ ചോദ്യം ചെയ്തും പൊലീസ് അന്വേഷണം നടത്തിയിരുന്നു. നവംബർ അഞ്ചിന് രാത്രി 12 മണിയോടെയാണ് കെപിഎം ഹോട്ടലിൽ അപ്രതീക്ഷിതമായി പൊലീസ് പരിശോധന നടത്തുന്നത്. ഹോട്ടലിൽ പണമടങ്ങിയ നീല പെട്ടി എത്തി എന്ന ആരോപണത്തിന് പിന്നാലെയായിരുന്നു പരിശോധന. ആദ്യമായി ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവർ താമസിച്ച മുറിയിലാണ് പൊലീസ് എത്തിയത്. വനിതാ ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഷാനിമോൾ ഏറെനേരം വാതിൽ തുറക്കാൻ കൂട്ടാക്കിയിരുന്നില്ല. പിന്നീട് വനിതാ പൊലീസ് എത്തി ഐഡി കാർഡ് കാണിച്ച് മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് മുറി പരിശോധിച്ചത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായിരുന്നില്ല. ഇക്കാര്യം ഉദ്യോഗസ്ഥർ എഴുതിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.

 

നവംബർ അഞ്ചിന് രാത്രി 12 മണിയോടെയാണ് കെപിഎം ഹോട്ടലിൽ അപ്രതീക്ഷിതമായി പൊലീസ് പരിശോധന നടത്തുന്നത്. ഹോട്ടലിൽ പണമടങ്ങിയ നീല പെട്ടി എത്തി എന്ന ആരോപണത്തിന് പിന്നാലെയായിരുന്നു പരിശോധന. ആദ്യമായി ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവർ താമസിച്ച മുറിയിലാണ് പൊലീസ് എത്തിയത്. വനിതാ ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഷാനിമോൾ ഏറെനേരം വാതിൽ തുറക്കാൻ കൂട്ടാക്കിയിരുന്നില്ല. പിന്നീട് വനിതാ പൊലീസ് എത്തി ഐഡി കാർഡ് കാണിച്ച് മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് മുറി പരിശോധിച്ചത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായിരുന്നില്ല. ഇക്കാര്യം ഉദ്യോഗസ്ഥർ എഴുതിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *