ഇറാനുമായി ആണവ കരാറിൻ്റെ അടുത്തെത്തിയെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: ഇറാനുമായി ആണവ കരാറിൻ്റെ അടുത്തെത്തിയെന്നും ഗൗരവമായ ചർച്ചകൾ നടക്കുകയാണെന്നും യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഗൾഫ് പര്യടനത്തിനിടെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.Trump
ദീർഘകാല സമാധാനത്തിനായുള്ള വ്യവസ്ഥകൾ തെഹ്‌റാൻ ഏകദേശം അംഗീകരിച്ചിട്ടുണ്ടെന്നും ഇറാനിൽ തങ്ങൾ ഒരു ആണവപൊടിയും ഉണ്ടാക്കാതെ തന്നെ കരാറിലേക്ക് അടുക്കുകയാണെന്നും അദ്ദേഹം പറയുന്നു.
ഒമാനിൽ അടുത്തിടെ നാലാമത്തെ റൗണ്ട് ചർച്ചകൾ നടന്നതോടെ സംഭാഷണങ്ങൾ കൂടുതൽ ശക്തമായിട്ടുണ്ട്. എന്നിരുന്നാലും, പ്രധാന വ്യത്യാസങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി അലി ഖാംനഇയുടെ പദേഷ്ടാവ് അലി ഷംഖാനി അമേരിക്കൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു. ഇറാൻ–-അമേരിക്ക ആണവചർച്ച ഒമാന്റെ മധ്യസ്ഥതയിലാണ് നടക്കുന്നത്. 2018ൽ ഇറാനും ലോകരാജ്യകളും തമ്മിലുള്ള മുൻ ആണവകരാറിൽനിന്ന് ട്രംപ് ഏകപക്ഷീയമായി പിന്മാറുകയായിരുന്നു.
അതേസയം ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്നും എന്നാൽ ഊർജാവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരണം നടത്താമെന്നുമുള്ള രീതിയിലാണ് ചർച്ച പുരോഗമിക്കുന്നത് . ഇറാനുമേലുള്ള യുഎസ് ഉപരോധങ്ങൾ ഒന്നൊന്നായി പിൻവലിക്കുന്ന കാര്യങ്ങളും ചർച്ചയിലുണ്ട്. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുടെ മധ്യസ്ഥതയിൽ മൂന്നു മണിക്കൂറോളം നീണ്ടതായിരുന്നു നാലാം ഘട്ട ചർച്ച. ഇരു രാജ്യങ്ങളും അവരുടെ ഭരണ നേതൃത്വങ്ങളുമായി കൂടിയാലോചിച്ച ശേഷം അഞ്ചാം റൗണ്ട് ചർച്ചകൾ തീരുമാനിക്കും.