കൊഴിഞ്ഞാമ്പാറയിൽ ഹണി ട്രാപ്പിലൂടെ ജ്യോത്സ്യന്റെ പണം തട്ടി; രണ്ടുപേർ അറസ്റ്റിൽ

Kozhinjampara

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ ഹണി ട്രാപ്പിലൂടെ കവർച്ച നടത്തിയ കേസിൽ സ്ത്രീ ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം മഞ്ചേരി സ്വദേശിനി മൈമൂന, കുറ്റിപ്പള്ളം സ്വദേശി ശ്രീജേഷ് എന്നിവരാണ് പിടിയിലായത്.Kozhinjampara

കൊല്ലങ്കോട് സ്വദേശിയായ ജോത്സ്യൻ്റെ കയ്യിൽ നിന്നാണ് ഇവർ സ്വർണവും പണവും തട്ടിയത്. ജ്യോത്സ്യനെ പൂജക്കായി കൂട്ടിക്കൊണ്ടുപോയി മർദിച്ച് കവർച്ച നടത്തുകയായിരുന്നു. കൂടുതൽ പണം വേണമെന്നും ഇല്ലെങ്കിൽ മറ്റൊരു സ്ത്രീക്ക് ഒപ്പം ബലം പ്രയോഗിച്ച് എടുപ്പിച്ച ചിത്രങ്ങൾ പ്രചരിപ്പിക്കും എന്നും ഭീഷണിപ്പെടുത്തി. പ്രതികൾ ഇല്ലാത്ത സമയത്ത് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *