മണിപ്പൂരില്‍ കാണാതായ രണ്ട് മെയ്‌തെയ് കുട്ടികള്‍ കൊല്ലപ്പെട്ട നിലയില്‍
കലാപബാധിതമായ മണിപ്പൂരില്‍ കാണാതായ രണ്ട് മെയ്‌തെയ് കുട്ടികള്‍ കൊല്ലപ്പെട്ട നിലയില്‍. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് നടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി ബീരേന്‍ സിങ്ങുമായി വിഷയം ചര്‍ച്ച ചെയ്തു.
ജൂലൈ ആറിന് കാണാതായ രണ്ട് മെയ്‌തെയ് കുട്ടികളാണ് കൊല്ലപ്പെട്ടത്. രണ്ട് കുട്ടികളെ ബന്ദികളാക്കിക്കൊണ്ട് ആയുധധാരികള്‍ നില്‍ക്കുന്ന ചിത്രമാണ് ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചതിന് പിന്നാലെ പുറത്തുവന്നിരിക്കുന്നത്. ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി ബീരേന്‍ സിങ്ങിന് നിര്‍ദേശം നല്‍കി.
കുട്ടികളെ കാണാതായതിന് പിന്നാലെ ജൂലൈ 19ന് പിതാന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തുടനീളം പൊലീസ് തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു.