സംവിധായകൻ ബ്ലെസ്സിക്ക് യുഎഇ ഗോൾഡൻ വിസ

Golden Visa

ദേശീയ ചലച്ചിത്ര അവാർഡ് ജേതാവും ആടുജീവിതം സിനിമയുടെ സംവിധായകനുമായ ബ്ലെസ്സിക്ക് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സര്ക്കാര് സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും സംവിധായകൻ ബ്ലെസി യു.എ.ഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി . Golden Visa

നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര സംഗീത രംഗത്തെ പ്രതിഭകൾക്ക് ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു.യു.എ ഇ യുടെ ഗോൾഡൻ വിസ അംഗീകാരത്തിന് സംവിധായകൻ ബ്ലെസി നന്ദി പറഞ്ഞു. ദുബായിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ അറബ് ചലച്ചിത്ര രംഗത്തെ പ്രതിഭകളും യു.എ.ഇ യിലെ സ്വദേശി പൗര പ്രമുഖരും സംബന്ധിച്ചു .

Leave a Reply

Your email address will not be published. Required fields are marked *