യുഡിഎഫ് മുന്നണി പ്രവേശനം; പി.കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്താന്‍ പി.വി അൻവർ

PK Kunhalikutty

മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അൻവർ ഇന്ന് മുസ്‍ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും. പി.കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തുക. യുഡിഎഫ് മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടാണ് പി.വി അൻവർ ലീഗ് നേതാക്കളെ കാണുന്നത്. PK Kunhalikutty

അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനം വേണമെന്ന് നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് പി.വി അൻവർ. യുഡിഎഫിന്റെ വിജയമാണ് പ്രധാനമെന്ന് അൻവർ വ്യക്തമാക്കി. നിലമ്പൂരിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് ഇരുമുന്നണികളും.

നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടൻ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.പാലക്കാട്‌ മോഡൽ കാലുമാറ്റം നിലമ്പൂരിൽ ഉണ്ടാകില്ല. അതിന് വെച്ച വെള്ളം വാങ്ങി വെക്കണം.യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് നോക്കിയിരിക്കുകയാണ് എൽഡിഎഫെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *