ആനക്കയം ബേങ്ക് തെരഞ്ഞെടുപ്പ് UDF ബഹു ഭൂരിപക്ഷത്തോടെ വിജയിച്ചു

ആനക്കയം സര്‍വ്വീസ് സഹകരണ ബേങ്കിലേക്ക് നടത്തിയ തെരഞ്ഞെടുപ്പില്‍ UDF ന് ഉജ്ജ്വല വിജയം. 9 അംഗ ഡയറക്ടര്‍ ബോര്‍ഡിലേക്ക് UDF ന്റെ 5 അംഗങ്ങള്‍ എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡിപ്പോസിറ്റ് സംവരണ സീറ്റിലേക്ക് മുസ്ലിം ലീഗിലെ പരവക്കല്‍ അബുവിനേയും, സ്ത്രീ സംവരണ സീറ്റിലേക്ക് മുസ്ലിം ലീഗിലെ സലീന പടിക്കാമണ്ണില്‍, റുഖിയ്യ തട്ടായില്‍, ചേലത്തടത്തില്‍ ഹസീന ജാസ്മിന്‍ എന്നിവരേയും, എസ്.സി സംവരണ സീറ്റിലേക്ക് കോണ്‍ഗ്ഗ്രസ്സിലെ കെ. രാജഗോപലനേയും നേരത്തെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.
ബാക്കിയുളള 4 ജനറല്‍ സീറ്റിലേക്ക് ആണ് തെരഞ്ഞെടുപ്പ് നടത്തിയത്. മുസ്ലിം ലീഗിലെ സി.കെ അബ്ദുല്‍ ബഷീര്‍ , പല്ലിക്കാടന്‍ തഖ് യുദ്ധീന്‍ എന്ന സമദ്, കോണ്‍ഗ്ഗ്രസ്സിലെ സി.എം അബ്ദുല്‍ ലത്തീഫ് എന്ന സഹീര്‍, കുന്നത്താടി ഷാഹിദലി എന്നിവര്‍ ബഹു ഭൂരിപക്ഷത്തോടെ വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *