മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഊർങ്ങാട്ടിരി പഞ്ചായത്ത് വാർഡ് തലങ്ങളിൽ ശുചീകരണ യജ്ഞം നടത്തി.
സ്വച്ഛത പക്കഡ, സ്വച്ച താ ഹി സേവ, മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഊർങ്ങാട്ടിരി പഞ്ചായത്ത് വാർഡ് തലങ്ങളിൽ ഒക്ടോബർ ഒന്നിന് ശുചീകരണ യജ്ഞം നടത്തി.(Urngattiri Panchayat conducted a cleanliness drive at ward levels as part of the Garbage Muktam Navakeralam project.)|Navakeralam project.പഞ്ചായത്ത് തല ഉദ്ഘാടനം തെരട്ടമ്മൽ വാർഡിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ജിഷ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജമീല നജീബ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെട്ടി മുഹമ്മദ് കുട്ടി, ഗ്രാമപഞ്ചായത്ത് മെമ്പർ ടി അനുരൂപ്, സി അബ്ദുല്ലത്തീഫ്,അബ്ദുൽ നാസർ കെ അബ്ദു റസാഖ്, ആശാ പ്രവർത്തകർ കുടുംബശ്രീ പ്രവർത്തകർ സന്നദ്ധ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി തഞ്ചേരി വാർഡിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസനത്ത് കുഞ്ഞാണി ഉദ്ഘാടനം ചെയ്തു. സന്നദ്ധ പ്രവർത്തകരായ, പി കെ അബ്ദുല്ല സി അബ്ദു, ഹക്കീം, ആശാ പ്രവർത്തകർ കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിൽ സമ്പൂർണ്ണ ശുചിത്വ യജ്ഞ പരിപാടികൾ നടന്നു