ഊർങ്ങാട്ടീരി പഞ്ചായത്ത് സാക്ഷരത പത്താംതരം, പ്ലസ് വൺ, പുതിയ ബാച്ച് ഉദ്ഘാടനവും, സാക്ഷരത വാരാചരണത്തിന്റെ ഉദ്ഘാടനവും നടത്തി.
ഊർങ്ങാട്ടീരി ഗ്രാമപഞ്ചായത്ത് സാക്ഷരത തുല്യതാ പരിപാടിയുടെ ഭാഗമായുള്ള പത്താംതരം, പ്ലസ് വൺ, പുതിയ ബാച്ച് ക്ലാസ്സ് ഉദ്ഘാടനവും, സാക്ഷരത വാരാചരണത്തിന്റെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിഷ സി വാസു നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, ടി അനുരൂപ്, യു സജിത, ആസൂത്രണ സമിതി വൈസ് ചെയർമാൻ പി കെ അബ്ദു റഹ്മാൻ, സാക്ഷരത പ്രേരകുമാരായ ഹഫ്സത്ത് കെ, ആയിഷ ടി എന്നിവർ പ്രസംഗിച്ചു. സാക്ഷരതാ തുല്യത എസ്എസ്എൽസി പ്ലസ് ടു പഠിതാക്കളുടെ രജിസ്ട്രേഷൻ ഫീസ് കോഴ്സ് ഫീസ് എന്നിവക്കായി ഈ വർഷം ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്റിഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസ്നത്ത് കുഞ്ഞാണി ചടങ്ങിന് സ്വാഗതവും പ്രേരക് റംല വി നന്ദിയും പറഞ്ഞു