ഇസ്രായേൽ സൈന്യത്തിന് ചരമഗീതം പാടിയ ബോബ് വിലന്റെ വിസ റദ്ദാക്കി യുഎസ്

US

വാഷിങ്ടൺ: ഇസ്രായേൽ സൈന്യത്തിന് ചരമഗീതം പാടിയ ബ്രിട്ടീഷ് പോപ്പ് ഗായകരായ ബോബ് വിലന്റെ വിസ റദ്ദാക്കി യുഎസ്. ഗ്ലാസ്റ്റൺബറി ഫെസ്റ്റിവലിൽ 200,000-ത്തിലധികം ആളുകൾ പങ്കെടുത്ത സംഗീതോത്സവത്തിലാണ് ഇസ്രായേലി സൈന്യത്തിനെതിരെ ഇവർ ഗാനമാലപിച്ചത്. ഇസ്രായേലി സൈന്യത്തിനെതിരെ വെറുപ്പ് പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് നടപടി.US

”ബോബ് വിലൻ ബാന്റ് അംഗങ്ങളുടെ യുഎസ് വിസ ഞങ്ങൾ റദ്ദാക്കി. ഗ്ലസ്റ്റൺബറിയിൽ നടത്തിയ വിദ്വേഷത്തെയും അധിക്ഷേപത്തെയും തുടർന്നാണ് നടപടി. വിദ്വേഷത്തെയും അക്രമത്തെയും മഹത്വവത്കരിക്കുന്ന വിദേശികളെ ഞങ്ങളുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നില്ല”- യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലൻഡൗ എക്‌സിൽ കുറിച്ചു.

വിസ റദ്ദാക്കിയ തീരുമാനത്തെ എതിർത്തും അനുകൂലിച്ചും നിരവധിപേർ രംഗത്തെത്തി. അഭിപ്രായ സ്വാതന്ത്രത്തിന്റെ ലംഘനമാണ് നടപടിയെന്നാണ് എതിർക്കുന്നവർ പറയുന്നത്. എന്നാൽ ഇത് ദേശീയ നയത്തിന്റെ ഭാഗമാണെന്നാണ് അനുകൂലിക്കുന്നവരുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *