പകരച്ചുങ്കം മരവിപ്പിച്ചു; അമേരിക്കൻ ഓഹരി വിപണിയിൽ കുതിപ്പ്

stock market

വാഷിംഗട്ൺ: പകരച്ചുങ്ക പ്രഖ്യാപനം ട്രംപ് മരവിപ്പിച്ചതോടെ അമേരിക്കൻ ഓഹരി വിപണിയിൽ കുതിപ്പ്. ഡൗ ജോൺസ് സൂചിക 8 ശതമാനം ഉയർന്നു. 3000 പോയിന്‍റിന്‍റെ നേട്ടമാണ് രേഖപ്പെടുത്തിയത്.stock market

കഴിഞ്ഞയാഴ്ച ട്രംപ് ഏർപ്പെടുത്തിയ പകരച്ചുങ്കമാണ് താൽകാലികമായി മരവിപ്പിച്ചത്. 90 ദിവസത്തേക്ക് അടിസ്ഥാന പകരച്ചുങ്കം 10 ശതമാനം മാത്രമായിരിക്കും. എന്നാൽ ചൈനയ്ക്കുള്ള ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. ചൈന 84 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് പിന്നാലൊണ് നടപടി. മൂന്നാം തവണയാണ് ചൈനയ്ക്കുമേൽ അമേരിക്ക അധിക തീരുവ ഏർപ്പെടുത്തുന്നത്.

കഴിഞ്ഞ ദിവസവും പകര തീരുവ പ്രഖ്യാപനം അമേരിക്കൻ വിപണിക്ക് വൻതിരിച്ചടിയായിരുന്നു. ട്രംപിന്‍റെ തീരുവ യുദ്ധ പ്രഖ്യാപനത്തെ തുടർന്ന് അമേരിക്കൻ ഓഹരി വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഡൗ ജോൺസ്‌ സൂചിക 1200 പോയിന്‍റ് താഴേക്ക് പതിച്ചു. നാസ്ഡാക്. എസ് ആൻഡ് പി 500 സൂചികകൾക്ക് നാലര ശതമാനത്തിന്‍റെ ഇടിവും രേഖപ്പെടുത്തി. ആപ്പിളിന്‍റെ വിപണി മൂല്യത്തിലും വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കോവിഡിന് ശേഷം കഴിഞ്ഞ അഞ്ചു വർഷത്തെ ഏറ്റവും വലിയ പതനമായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *