വയോജന സൗഹൃദ പദ്ധതികളുമായി ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്.
2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന ക്ഷേമ ലക്ഷ്യമിട്ട് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന വയോസ്മിതം, പിന്നിലാവ് പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ജിഷ വാസ് ഉദ്ഘാടനം ചെയ്തു. (Vayosmitham, schemes by Urgattiri Gram panchayat)
ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാന കുറുമാടൻ മുതിർന്ന പൗരന്മാർക്ക് പൊന്നട നൽകി. പഞ്ചായത്തിലെ നാല് സെക്ടറുകളിൽ ആയി വയോജന സംഗമവും വയോജനങ്ങളെ ആദരിക്കലും, പദ്ധതിയുടെ ഭാഗമായി നടക്കും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെട്ടി അലീമ, കെട്ടി മുഹമ്മദ് കുട്ടി, അസനത്ത് കുഞ്ഞാണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജമീല അയ്യൂബ്. പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ പി കെ അബ്ദു റഹ്മാൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി അനുരൂപ്, കെ സൈനബ യൂ ഷാജിത, രായിൻകുട്ടി കപൂർ, പി ബഷീർ ജമീല നജീബ് , സൈഫുദ്ദീൻ കണ്ണനാരി, ടി മുജീബ് റഹ്മാൻ, കെ അലി ഹസ്സൻ വി കെ ആലിക്കുട്ടി, കെ അനൂപ്, ഇ കെ സിദ്ദീഖ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ ഫാസിമ പദ്ധതി വിശദീകരിച്ചു. ഹിഷാം പി മോട്ടിവേഷൻ ക്ലാസെടുത്തു. വയോജനങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഫെസിലേറ്റർ ഫെബിന നന്ദി പറഞ്ഞു