വെണ്ണക്കോട് ഏ യു പി സ്കൂൾ പ്രഥമ ശുശ്രഷ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
കാവനൂർ: വെണ്ണക്കോട് ഏ യു പി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ്സ് കുട്ടികൾക്കായി മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ ഇ കെ അബ്ദു സലീംന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. വെള്ളത്തിൽ മുങ്ങിതാഴ്ന്ന ഒരു വ്യക്തിയെ പുനരുജ്ജീവിപ്പിക്കാൻ ഒരു രക്ഷാപ്രവർത്തകന് ആകെയുള്ളത് മുന്ന് മുതൽ ആറ് മിനുട്ട് വരെ ഗെയ്ഡ് ടൈം മാത്രമാണ് തുടങ്ങി മുങ്ങിമരിക്കുന്നവരുടെ എണ്ണം, ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പുനരുജ്ജീവനത്തിന്റെ അഭാവത്തിൽ വർധിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു. കുട്ടികളിൽ നീന്തൽ പരിശീലനം പ്രോത്സാഹിപ്പിക്കണമെന്നും, അത്യാവശ്യ സാഹചര്യങ്ങളിൽ നൽകേണ്ട പ്രഥമശുശ്രൂഷകളുടെ പ്രാധാന്യം കൂടെ അദ്ദേഹം കൂട്ടിചേർത്തു.
പ്രസ്തുത ചടങ്ങ് സ്കൂൾ മാനേജർ യു.പി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കാവനൂർ ഹെഡ്മാസ്റ്റർ ടി. കെ. സന്തോഷ് ബേബി അധ്യക്ഷത വഹിച്ചു. ചടങ്ങിന് മലപ്പുറം ഫയർ& റസ്ക്യൂ സ്റ്റേഷൻ ഓഫീസർ ഇ.കെ. അബ്‌ദുസലീം, പ്രദീപ് എ.എസ്, കൃഷ്ണ കുമാർ എന്നിവർ നേതൃത്വം നൽകി. ഷബീർ ബാബു. പി.പി സ്വാഗതപ്രസംഗം നടത്തി. അബ്ദുൽ ജലീൽ, സുലൈമാൻ, ഷീജ ടി.ഡി, മീന കെ. കെ, ഷഹീറലി. കെ, ഐശ്വര്യ.പി, സയനാര എം. കെ, സിൻസിയ എം.ടി, ഉമ്മുഹബീബ എം. പി, ഫളീല.സി. എച്, ജംഷീറ.കെ എന്നിവർ ആശംസയർപ്പിച്ചു. ചടങ്ങിന് ഇൻഷ മെഹ്റിൻ നന്ദിയർപ്പിച്ചു.