Skip to content
Sunday, September 27, 2026
The Journal

The Journal

Unfolding The Truth

  • AURA Special Story
  • Kerala
    • General
    • Local News
  • Hyperlocal
    • Manjeri
    • Areekode
    • Edavanna
    • Kizhuparamba
    • Kodiyathur
    • kavanoor
    • Cheekkode
    • Urangattiri
    • kavanoor
    • Vazhakkad
    • Parappanangadi
    • Chennamangaloor
  • National
  • Sports
  • International
    • World
    • Gulf
  • Politics
  • Entertainment
  • Privacy Policy
  • Journal Team
  • Events
    • പ്രവചനം
      • മലബാർ ജലോസവം
Kerala 

ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറിയത് ലക്ഷങ്ങൾ; വി.ഇ.ഒയുടെ തട്ടിപ്പിൽ കൂടുതൽ പഞ്ചായത്തുകളിലേക്ക് അന്വേഷണം

4 September 20263 weeks ago Arshad K account, Fraud, investigation, money, panchayat, VEO, അക്കൗണ്ട്, അന്വേഷണം, തട്ടിപ്പ്, പഞ്ചായത്ത്, പണം, വി.ഇ.ഒ

പത്തനംതിട്ട: സീതത്തോട് പഞ്ചായത്തിലെ വി.ഇ.ഒ നടത്തിയ തട്ടിപ്പിൽ കൂടുതൽ അന്വേഷണം. വി.ഇ.ഒ എം.ആർ. റാണിലക്ഷ്മി നടത്തിയ തട്ടിപ്പിൽ ഇതുവരെയുള്ള പരിശോധനയിൽ 70 ലക്ഷത്തോളം തട്ടിയെത്തതായാണ് കണ്ടെത്തിയത്. ഇവരുടെ ഇടപാടുകളെ കുറിച്ചും വിശദമായ അന്വേഷണം നടത്തും. ഗുണഭോക്താക്കൾക്ക് നൽകാനുള്ള പഞ്ചായത്ത് ഫണ്ട് ബന്ധുക്കളുടെ ഉൾപ്പെടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതിനുപുറമേ, ലൈഫ് ഭവന പദ്ധതിയിലെ ഫണ്ട് വിതരണത്തിൽ വഴിവിട്ട് ക്രമക്കേടുകൾ നടത്തിയതായുള്ള വിവരവും പുറത്തുവരുന്നുണ്ട്.

51.23 ലക്ഷം രൂപ അപഹരിച്ചെന്ന് കാട്ടിയാണ് നിലവിൽ പഞ്ചായത്ത് സെക്രട്ടറി ചിറ്റാർ പൊലീസിൽ പരാതി നൽകിയത്. വ്യാഴാഴ്ച വരെ നടത്തിയ പരിശോധനയിൽ അത് 69.80 ലക്ഷമായി. ഇവർ നടത്തിയ മുഴുവൻ ഇടപാടുകളും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. അതിനിടെ വി.ഇ.ഒക്ക് തട്ടിപ്പ് നടത്താൻ മറ്റു ചിലരുടെ സഹായം ലഭിച്ചതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

വി.ഇ.ഒ നടത്തിയ മുഴുവൻ ഇടപാടുകളെപ്പറ്റിയും വകുപ്പുതല അന്വേഷണവും പൊലീസ് അന്വേഷണവും നടത്താൻ വ്യാഴാഴ്ച ചേർന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പഞ്ചായത്തിൽ കരാർ വെച്ച് വീട് നിർമാണം തുടങ്ങിയവരും പാതി നിർമാണം നടത്തിയവരുമെല്ലാം തുടർഗഡു കിട്ടാതെ വലഞ്ഞിരിക്കുകയാണ്. മിക്ക ഗുണഭോക്താക്കൾക്കും വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഇടം പിടിക്കാൻ കഴിഞ്ഞത്.

മിക്ക പദ്ധതികളുടെയും ഗുണഭോക്താക്കളിൽനിന്ന് പണം ലഭിച്ചതായുള്ള രേഖകൾ വി.ഇ.ഒ ഒപ്പിട്ട് വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. പദ്ധതി നിർവഹണ ഉദ്യോഗസ്ഥയെന്ന നിലയിൽ ഇവർ ആവശ്യപ്പെടുന്ന രേഖകൾ നൽകുകയും അതിൽ ഒപ്പിട്ട് നൽകുകയും ചെയ്യുന്നത് സാധാരണമാണ്. പദ്ധതി പണം സർക്കാർ അനുവദിക്കുമ്പോൾ ഉടൻ നൽകാനെന്ന പേരിലാണ് ഇങ്ങനെ ചെയ്യുന്നത്. ഇതെല്ലാം വി.ഇ.ഒ തട്ടിപ്പിന് ഉപയോഗപ്പെടുത്തി എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിൽനിന്ന് ഗുണഭോക്തൃവിഹിതത്തിൽ തിരിമറി നടത്തിയെന്ന കേസിലാണ് കോന്നി മ്ലാന്തടം പുത്തൻവിളയിൽ വീട്ടിൽ എം.ആർ. റാണി ലക്ഷ്മിയെ (40) കോന്നി പൊലീസ് അറസ്റ്റുചെയ്തത്. തട്ടിപ്പ് പുറത്ത് വന്നതോടെ ഇവർ ഒളിവിൽ പോയിരുന്നു. അതിനിടെ ഇവർ വീട്ടിലെത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് കോന്നി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ലൈഫ് ഭവന പദ്ധതിയിയുടേതുൾപ്പടെ സീതത്തോട് ഗ്രാമപഞ്ചായത്തിലെ പദ്ധതി ഗുണഭോക്തൃവിഹിതത്തിൽ നിന്ന് പണം വി.ഇ.ഒ തട്ടിയെടുത്തതായി കാട്ടി പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞദിവസം ചിറ്റാർ പൊലീസിൽ പരാതി നൽകിയത്. റാണി ലക്ഷ്മി ഇപ്പോൾ ജോലി ചെയ്യുന്ന തണ്ണിത്തോട് പഞ്ചായത്തിലും സമാന തട്ടിപ്പ് നടത്തിയത് കണ്ടെത്തിയതിനെത്തുടർന്ന് തണ്ണിത്തോട് പഞ്ചായത്ത് സെക്രട്ടറിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തുടർന്നാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഗുണഭോക്താക്കൾക്ക് നൽകാനായി സർക്കാർ അനുവദിച്ച പണം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റിയാണ് വി.ഇ.ഒ തട്ടിപ്പ് നടത്തിയത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം വകമാറ്റിയത്. ബന്ധുക്കളുടെയും മറ്റും പേരുകൾ ഗുണഭോക്തൃപട്ടികയിൽ വ്യാജമായി ചേർത്തായിരുന്നു തട്ടിപ്പ്. 2024 മുതൽ സീതത്തോട് പഞ്ചായത്തിൽ ജോലി ചെയ്തിരുന്ന ഇവർ 2026 ഫെബ്രുവരിയിൽ തണ്ണിത്തോട് പഞ്ചായത്തിലേക്ക് മാറിയത്.

സീതത്തോട് പഞ്ചായത്തിൽ കൂടുതൽ തട്ടിപ്പ് നടത്തിയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മുമ്പ് ജോലി ചെയ്തിരുന്ന അരുവാപ്പുലം പഞ്ചായത്തിലും തട്ടിപ്പ് നടത്തിയതായുള്ള വിവരംപുറത്ത് വന്നതിനെ തുടർന്ന് അവിടെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related

Share This Post:

You May Also Like

എലിപ്പനി: രണ്ടു വർഷത്തിൽ 443 മരണം

9 January 20269 months ago Arshad K
Touched the mobile charging cable while sleeping; The 23-year-old died of shock

ഉറക്കത്തിനിടെ മൊബൈൽ ചാർജിങ് കേബിളിൽ കൈ തട്ടി; 23കാരൻ ഷോക്കേറ്റ് മരിച്ചു

26 October 202426 October 20242 years ago The Journal 0
Driving Test

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; പ്രശ്‌നം പരിഹരിച്ചതായി സർക്കാർ ഹൈക്കോടതിയിൽ

21 May 20242 years ago The Journal 0
A Kalikavu native who was undergoing treatment for injuries sustained in a car accident in Saudi Arabia has died.
General Hyperlocal Malappuram 

സൗദിയിൽ വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന…

6 August 20262 months ago The Journal 0
വിജയാഹ്ലാദത്തിനിടെ സ്കൂട്ടറിലെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം..!
General Hyperlocal Kondotty 

വിജയാഹ്ലാദത്തിനിടെ സ്കൂട്ടറിലെ പടക്കം പൊട്ടിത്തെറിച്ചു;…

13 December 202510 months ago The Journal 0
One arrested with 196 grams of MDMA in Areekode
General Areekode Hyperlocal 

അരീക്കോട് 196 ​ഗ്രാം എംഡിഎംഎയുമായി…

26 March 20252 years ago The Journal 0
Several people injured after firecrackers explode at Therattammal Stadium
General Areekode Hyperlocal Urangattiri 

അരീക്കോട് ഫുട്‌ബോൾ മത്സരത്തിനിടെ കരിമരുന്ന്…

19 February 20252 years ago The Journal 0

Latest News

കി​രീ​ട​ല​ക്ഷ്യ​വു​മാ​യി ഫോ​ഴ്‌​സ, ക​രു​ത്ത​റി​യി​ക്കാ​ൻ മ​ല​പ്പു​റം
General Sports 

കി​രീ​ട​ല​ക്ഷ്യ​വു​മാ​യി ഫോ​ഴ്‌​സ, ക​രു​ത്ത​റി​യി​ക്കാ​ൻ മ​ല​പ്പു​റം

27 September 202652 minutes ago Arshad K

കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ഫു​ട്ബാ​ളി​ൽ തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ൻ​സി​നെ​തി​രെ ആ​ദ്യ ഗോ​ൾ നേ​ടി​യ കാ​ലി​ക്ക​റ്റ് എ​ഫ്.​സി ക്യാ​പ്റ്റ​ൻ കെ. ​പ്ര​ശാ​ന്ത് സ​ഹ​താ​ര​മാ​യി​രു​ന്ന റി​ജോ​ൺ

മരണത്തിലും ജീവനായി രാധാകൃഷ്ണൻ പോറ്റി; പുതുജീവിതം ലഭിച്ചത് ആറുപേർക്ക്
Kerala 

മരണത്തിലും ജീവനായി രാധാകൃഷ്ണൻ പോറ്റി;…

27 September 20262 hours ago Arshad K
മെ​ഡ​ൽ ടൂ​ർ; ഷോ​ട്പു​ട്ടി​ൽ ടൂ​റി​ന് വെ​ള്ളി, 400 മീ​റ്റ​റി​ൽ പ്രാ​ചി​ക്ക് വെ​ങ്ക​ലം
General Sports 

മെ​ഡ​ൽ ടൂ​ർ; ഷോ​ട്പു​ട്ടി​ൽ ടൂ​റി​ന്…

26 September 20269 hours ago Arshad K
ബലാത്സംഗ ആരോപണത്തിൽ സസ്പെൻഷനിലുള്ള ഡിവൈ.എസ്.പി ഉമേഷിനെ തിരിച്ചെടുത്തു
Kerala 

ബലാത്സംഗ ആരോപണത്തിൽ സസ്പെൻഷനിലുള്ള ഡിവൈ.എസ്.പി…

26 September 202612 hours ago Arshad K
ബിജെപിയിൽ ചേർന്ന് മത്സരിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആവശ്യപ്പെട്ടു; ഗ്യാനേഷ് കുമാറിനെതിരെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ
Kerala 

ബിജെപിയിൽ ചേർന്ന് മത്സരിക്കാൻ മുഖ്യ…

26 September 202615 hours ago Arshad K
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യക്ക് എതിരാളികൾ അഫ്ഗാനിസ്താൻ
General Sports 

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യക്ക്…

26 September 202616 hours ago Arshad K
പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; കാണാതായ നിരോധിത ലഹരി ചാക്കുകൾ കണ്ടെത്തി
Kerala 

പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം;…

26 September 202616 hours ago Arshad K
മുഖ്യമന്ത്രിക്ക് മാധ്യമങ്ങളെ നേരിടാൻ കഴിയുന്നില്ല; കേരളത്തിൽ സ്പോൺസർഷിപ്പ് ഭരണമെന്ന് എംവി ഗോവിന്ദൻ
Kerala 

മുഖ്യമന്ത്രിക്ക് മാധ്യമങ്ങളെ നേരിടാൻ കഴിയുന്നില്ല;…

26 September 202617 hours ago Arshad K
  • AURA Special Story
  • Chennamangaloor
  • Entertainment
  • Events
  • General
  • Gulf
  • Hyperlocal
  • International
  • Kerala
  • Local News
  • National
  • Politics
  • Science
  • Sports
  • Tech
  • Technology
  • Uncategorized
  • Vlogs
  • World
  • World Cup

About Us

The Journal is a collective mission to promote unbiased news by a group of aspiring journalists, with a special focus to hyper-local content. Apart from the political and communal spin, where true journalism dies in the post-truth era we strive to keep the ethical and responsible journalistic practice through our online platforms.
The Journal News
The Journal News

 

Copyright © 2019 The Journal News All rights reserved.