വിജയ് സേതുപതിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ‘വിടുതലൈ പാർട്ട് 2’ ഡിസംബർ 20ന് തിയറ്ററുകളിലേക്ക്

Vithuthalai

വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന ‘വിടുതലൈ പാർട്ട് രണ്ട്’ ഡിസംബർ 20ന് തിയറ്ററുകളിലേക്കെത്തും. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിൽ അഭിനയിക്കുന്നത്. ആർ.എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമാണം.Vithuthalai

സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്. കേരളത്തിലെ വിതരണാവകാശം വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ് ആണ് കരസ്ഥമാക്കിയത്. ഡിഒപി: ആർ. വേൽരാജ്, കലാസംവിധാനം: ജാക്കി, എഡിറ്റർ: രാമർ, കോസ്റ്റ്യൂം ഡിസൈനർ: ഉത്തര മേനോൻ, സ്റ്റണ്ട്സ്: പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ: ടി. ഉദയകുമാർ, വിഎഫ്എക്സ്: ആർ. ഹരിഹരസുദൻ, പിആർഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

Leave a Reply

Your email address will not be published. Required fields are marked *