സഞ്ജു എവിടെ? രാജസ്ഥാൻ ക്യാമ്പിൽ നിന്ന് ആരാധകരെ തേടി ആ സന്തോഷ വാർത്ത
സഞ്ജു സാംസൺ എവിടെയാണ്? ഏറെക്കാലമായി രാജസ്ഥാൻ ആരാധകർ സോഷ്യൽ മീഡിയയിൽ ഈ ചോദ്യമുയർത്തുന്നുണ്ട്. കൈവിരലിനേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ താരം ഐ.പി.എല്ലിലെ ആദ്യ മത്സരങ്ങളിൽ കളത്തിലിറങ്ങുമോ എന്ന കാര്യത്തിൽ പോലും വ്യക്തതയുണ്ടായിരുന്നില്ല.malayalam news,the journal,malayalam news
ഇപ്പോഴിതാ ഏറെക്കാലത്തെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മൈതാനത്തേക്ക് തിരികെയെത്തുകയാണ് സഞ്ജു. കഴിഞ്ഞ ദിവസം രാജസ്ഥാൻ തന്നെയാണ് സഞ്ജുവിന്റെ കംബാക്ക് വീഡിയോ പുറത്ത് വിട്ടത്. ”സഞ്ജു എവിടെ, സഞ്ജു സാംസൺ ഈസ് ഹോം” എന്ന തലവാചകത്തോടെയാണ് രാജസ്ഥാൻ വീഡിയോ പങ്കുവച്ചത്.