ചക്ക പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി; ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു

electric

കൊല്ലം: കുന്നിക്കോട് ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. ചക്കപറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം. ഇളമ്പൽ ചീയോട് സ്വദേശി ഗോപാലകൃഷ്ണൻ (71) ആണ് മരിച്ചത്.electric

മകളുടെ വീട്ടിൽ ചക്ക പറിക്കുന്നതിനായി എത്തിയതായിരുന്നു ​ഗോപാലകൃഷ്ണൻ. മടങ്ങിവരാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് പൊള്ളലേറ്റ നിലയിൽ ​ഗോപാലകൃഷ്ണനെ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *