അരീക്കോടിൽ 1.5 ലക്ഷം രൂപ വിലയുള്ള MDMA യുമായി യുവതിയും സുഹൃത്തും പിടിയിൽ
അരിക്കോട്: എം.ഡി.എം.എയുമായി യുവതിയും സുഹൃത്തും പിടിയില്‍. മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന നടത്തിവന്ന സ്ത്രീകള്‍ ഉള്‍പ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ രണ്ട് പേരാണ് പിടിയിലായത്. ഊരകം നെല്ലിപറമ്ബ് സ്വദേശിനി തഫ്സീന (33), ഇവരുടെ സുഹൃത്ത് പുളിക്കല്‍ സ്വദേശി മുബഷിർ(36) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 31 ഗ്രാം എം.ഡി.എം.എ പിടികൂടി.
ഇന്നലെ വൈകീട്ട് 5.30 യോടെ അരീക്കോട് പത്തനാപുരം പള്ളിക്കല്‍ എന്ന സ്ഥലത്ത് വച്ചാണ് അരീക്കോട് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.ബാംഗ്ലൂരില്‍ നിന്നും ലഹരി വസ്തുക്കള്‍ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനികളാണ് പിടിയിലായത് . യാത്ര ചെയ്യുന്ന സമയം പരിശോധനകള്‍ ഒഴിവാക്കാൻ സ്ത്രീകള്‍ ഉള്‍പ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കള്‍ കടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു.
മുൻപും നിരവധി തവണ ലഹരി വസ്തുക്കള്‍ കടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. ഇവർ ഉള്‍പ്പെട്ട ലഹരി സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇവർ ഉള്‍പ്പെട്ട സംഘത്തെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.