വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം (ഫെബ്രു 24),വിവിധ രാജ്യങ്ങളിൽ നിന്നും 12 ടീം
കോഴികോട്: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിന് നാളെ (ഫെബ്രുവരി 24) ജില്ലയിൽ തുടക്കമാകും. ലയൺസ് പാർക്കിന് പുറകിൽ ബീച്ച് ഗ്രൗണ്ടിൽ വൈകുന്നേരം 5 മണിക്ക് മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി അധ്യക്ഷത വഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ മുഖ്യതിഥിയാകും.
ഉദ്ഘാടനത്തിന് മുന്നോടിയായി വൈകുന്നേരം 4 മണിക്ക് ബീച്ച് ഹോട്ടലിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ലയൺസ് പാർക്കിന് സമീപം സമാപിക്കും. 6 മണിക്ക് കളി ആരംഭിക്കും. ഒന്നാം ദിവസം 8 കളി നടക്കും.
ഫ്രാൻസ് – വിയ്റ്റ്നാം ,
റൊമാനിയ – നേപ്പാൾ,
യു എ ഇ – ബംഗ്ലാദേശ്,
ഇറാഖ് – ഇന്ത്യ ഡി,
ഇന്ത്യ- എ- ഫ്രാൻസ്,
റൂമാനിയ – ഇന്ത്യ- ബി,
യു എ ഇ – ഇന്ത്യ- സി,
ഇന്ത്യ എ – വിയറ്റ്നാം എന്നിവർ ഏറ്റുമുട്ടും.
18 പോയിന്റിന് മൂന്ന് സെറ്റ് വീതമാണ് കളി. ഇതിൽ ഒരു ടീം രണ്ട് സെറ്റ് ജയിച്ചാൽ വിജയിയായി പ്രഖ്യാപിക്കും. ഇവർ ക്വർട്ടറിൽ പ്രവേശിക്കും. ഗ്രൂപ്പ് ചാമ്പ്യന്മാർ തമ്മിൽ മത്സരിച്ച് സെമിയിലേക്ക് കടക്കും. സെമി പോരാട്ടത്തിന് ശേഷം ഫൈനൽ റൗണ്ടിൽ വിജയിക്കുന്നവർ പോയിന്റ് നിലയിൽ വിന്നേർഴ്സ് , റണ്ണേഴ്സ്, സെക്കന്റ് റണ്ണർ അപ്പ് എന്നിവരെ പ്രഖ്യാപിക്കും. ദിവസവും വൈകീട്ട് 5 മണി മുതൽ 9 മണി വരെയാണ് കളി.
ചാമ്പ്യൻഷിപ്പിന് വിദേശ ടീം എത്തി. ആദ്യ സംഘമായ വീയറ്റനാം ടീം ന് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഫെഡറേഷൻ സെക്രട്ടറി
എ കെ മുഹമ്മദ് അഷറഫ് , ചീഫ് കോ- ഓർഡിനേറ്റർ ടി.എം അബ്ദുറഹിമാൻ , സംഘാടക സമിതി വൈസ് ചെയർമാൻ എം മുജീബ് റഹ്മാൻ , ബാബു കെൻസ , ആഷിക്ക് കടാക്കലകം, എം എ സാജിദ് , സി പി റഷീദ് എന്നിവർ നേതൃത്വം നൽകി. ഫൂട്ട് വോളി അസോസിയേഷൻ ഓഫ് ഇന്ത്യയും ഫൂട്ട് വോളി അസോസിയേഷൻ ഓഫ് കേരളയും സംയുക്തമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 26ന് സമാപിക്കും.
world-foot-volley-championship-starts-tomorrow