ലോക സാക്ഷരതാ ദിനാചാരണം നടത്തി.
ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാക്ഷരതാ ദിനാചരണം നടത്തി.(World Literacy Day was observed.)|Literacy Day.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി ടീച്ചർ ഉദ്ഘാടനം ചെയ്തു. കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു ആനത്താനത്തിന്റെ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അബ്ദുസലാം മുക്കൂടൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചേയർ പേഴ്സൺ ശ്രീമതി ആസ്യ ഹംസ, വാർഡ് മെമ്പർമാരായ കോട്ട ഉമ്മർ ഹാജി, അലവി കുട്ടി പി, കെ.കെ മുത്തലിബ് എന്നിവർ പ്രസംഗിച്ചു. സാക്ഷരതാ മിഷൻ പ്രേരക് സൈതലവി പി സ്വാഗതവും സിഡിഎസ് വൈസ് പ്രസിഡന്റ് റൈഹാനത്ത് നന്ദിയും പറഞ്ഞു.