എഴുത്തുകാർ നിലപാടുള്ളവരാവണം -സന്തോഷ് ഏച്ചിക്കാനം
സന്തോഷ് ഏച്ചിക്കാനം
കോഴിക്കോട്: സാമൂഹിക ചുറ്റുപാടുകളോട് നീതിപൂർവമായ നിലപാട് സ്വീകരിക്കുന്നവരാകണം എഴുത്തുകാരെന്ന് സന്തോഷ് ഏച്ചിക്കാനം. തനിമ കലാസാഹിത്യവേദി സംസ്ഥാന കമ്മിറ്റിയും ജി.ഐ.ഒ കേരളയും സംയുക്തമായി കോഴിക്കോട്ട് സംഘടിപ്പിച്ച ‘ഓളെഴുത്ത്’ ദ്വിദിന സാഹിത്യ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തനിമ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ടി. കുഞ്ഞാലി അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി എൻ.എം. അബ്ദുറഹിമാൻ, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് കെ. ഷിഫാന, ജന. സെക്രട്ടറി എച്ച്. റിസ്വാന ഷിറിൻ, ശിൽപശാല ഡയറക്ടർ സി.എം. ഷരീഫ്, ഫൗസിയ ഷംസ്, ലുലു മുജീബ്, ബാബു സൽമാൻ, എം.കെ. അൻസാർ എന്നിവർ സംസാരിച്ചു.
ഡോ. ജമീൽ അഹ്മദ്, ഷംസുദ്ദീൻ മുബാറക്, ലെനിൻ സുഭാഷ്, സലിം കുരിക്കളകത്ത്, സി.എം. ഷെരീഫ്, ഷറീന തയ്യിൽ, ഹന്ന മെഹ്തർ, ബഹ് യ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
