വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: വഞ്ചിയൂര്‍ വെടിവെപ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ യുവാവ് അറസ്റ്റിൽ. വള്ളക്കടവ് സ്വദേശി സുജിത് ഭാസ്കരനെയാണ് കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.arrested
2024 ജൂലൈ 28നാണ് സുജിത്തിന്റെ ഭാര്യ ഷിനിയെ വനിതാ ഡോക്ടർ വഞ്ചിയൂരിലെ വീട്ടിലെത്തി എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചത്. ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് സുജിത് ഭാസ്കരൻ വനിതാ ഡോക്ടറെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതിയുയർന്നത്.
തന്നെ പീഡിപ്പിച്ചതിലുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നായിരുന്നു വനിതാ ഡോക്ടർ മൊഴി നൽകിയിരുന്നത്. പരാതിയെ തുടർന്ന് സുജിത്തിനെതിരെ വഞ്ചിയൂർ പൊലീസ് 2024 ആഗസ്റ്റിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോൾ അറസ്റ്റ് നടന്നത്.