സെയിൻ പ്രീമിയർ ലീഗ്: കുവൈത്ത് എസ്.സി 19ാം തവണയും ചാമ്പ്യന്മാർ

Zain Premier League

കുവൈത്ത് സിറ്റി: കുവൈത്ത് സെയിൻ പ്രീമിയർ ലീഗിൽ കുവൈത്ത് എസ്.സി 19ാം തവണയും ചാമ്പ്യന്മാർ. വെള്ളിയാഴ്ച ഖാദ്സിയയെ 3-0ന് തോൽപ്പിച്ച് തുടർച്ചയായ മൂന്നാം കിരീടമാണ് ടീം 2023-2024 സീസൺ വിജയത്തോടെ നേടിയത്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 10ാം മിനിറ്റിൽ മുഹമ്മദ് ദഹാം ടീമിനായി ആദ്യ ഗോൾ നേടി. അൽഖാദ്സിയയുടെ യൂസഫ് അൽ ഹഖാൻ സെൽഫ് ഗോളടിച്ചു. തുടർന്ന് 59ാം മിനിറ്റിൽ യൂസഫ് നാസർ മൂന്നാം ഗോൾ നേടി.Zain Premier League

മുഹമ്മദ് അൽ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തോടെ കുവൈത്ത് പോയിന്റ് 66 ആക്കി. 59 പോയിൻറുമായി അൽഅറബിയാണ് തൊട്ടുപിറകിൽ. 51 പോയിൻറുമായി ഖാദിസിയ മൂന്നാമതാണ്. സെയിൻ കിരീട നേട്ടത്തിൽ അൽ അറബി കുവൈത്ത് എസ്.സിക്ക് പിറകിലുണ്ട്. 17 കിരീടങ്ങളാണ് ടീം സ്വന്തമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *