‘സുജാത പറയുന്നിടത്ത് അടക്കണം’; സംസ്‌കാരത്തെ കുറിച്ച് എം.എം ലോറൻസ് പറയുന്ന വീഡിയോ ലഭിച്ചെന്ന് മകൾ
കൊച്ചി: സംസ്കാരത്തെ കുറിച്ച് മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസ് പറഞ്ഞ വീഡിയോ ലഭിച്ചെന്ന് മകൾ സുജാത ലോറൻസ് . സുജാത പറയുന്നിടത്ത് അടക്കം ചെയ്യണമെന്നാണ് വീഡിയോയിൽ എം.എം ലോറൻസ് പറയുന്നത്. വീഡിയോ തെളിവായി കണക്കാക്കണമെന്ന് കാണിച്ച് ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹരജി നൽകി.Sujatha
2022 ഫെബ്രുവരിയിൽ 25 ന് എം.എം ലോറൻസ് സംസാരിച്ച വീഡിയോയാണ് സമർപ്പിച്ചത്. മെഡിക്കൽ കോളജിൽ നടന്ന ഹിയറിങ്ങിലും തന്റെ അഭിപ്രായം പറഞ്ഞിരുന്നു. പക്ഷേ തെളിവില്ലാത്തതിനാൽ അവർ സ്വീകരിച്ചില്ലെന്നും സുജാത പറഞ്ഞു. നേരത്തെ മെഡിക്കൽ കോളജിന് മൃതദേഹം വിട്ടുകൊടുക്കരുതെന്ന പെൺമക്കളുടെ ഹരജി ഹൈക്കോടതി തള്ളിയിരുന്നു.