സർക്കാർ നൽകാനുള്ളത് 12 കോടി; കോ​ഴി​ക്കോ​ട് ബീച്ച് ആശുപത്രിയിൽ 130 കരാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി

12 crore to be paid by the government; The salary of 130 contract employees at Kozhikode Beach Hospital has been stopped

 

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ്ര​യ​മാ​യ കോ​ഴി​ക്കോ​ട് ജി​ല്ല ജ​ന​റ​ൽ (ബീ​ച്ച്) ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​ത്തി​ന് ഫ​ണ്ടി​ല്ലാ​ത്ത​തി​നാ​ൽ ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം മു​ട​ങ്ങി. ഈ ​മാ​സം ജീ​വ​ന​ക്കാ​ർ​ക്ക് പ​കു​തി ശ​മ്പ​ളം മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ച​ത്.

കാ​രു​ണ്യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് അ​ട​ക്കം വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ​നി​ന്ന് ആ​ശു​പ​ത്രി​ക്ക് സ​ർ​ക്കാ​റി​ൽ​നി​ന്ന് 12 കോ​ടി​യോ​ളം രൂ​പ ല​ഭി​ക്കാ​നു​ള്ള​പ്പോ​ഴാ​ണ് ഫ​ണ്ടി​ല്ലാ​തെ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം മു​ട​ങ്ങു​ന്ന​ത്. ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി​ക്ക് കീ​ഴി​ൽ നി​യ​മി​ത​രാ​യ​വ​ർ​ക്കാ​ണ് ശ​മ്പ​ളം ല​ഭി​ക്കാ​ത്ത​ത്. വി​ക​സ​ന സ​മി​തി​യു​ടെ മ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ശ​മ്പ​ളം ചോ​ദി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്കു മു​ന്നി​ൽ ഫ​ണ്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് കൈ​മ​ല​ർ​ത്തു​ക​യാ​ണ് ആ​ശു​പ​ത്രി അ​ധി​കാ​രി​ക​ൾ.

സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ, ക്ലീ​നി​ങ് തൊ​ഴി​ലാ​ളി​ക​ൾ, അ​റ്റ​ൻ​ഡ​ർ, ലാ​ബ് ടെ​ക്നീ​ഷ്യ​ൻ​മാ​ർ, ന​ഴ്സി​ങ് അ​സി​സ്റ്റ​ന്‍റ് തു​ട​ങ്ങി​യ ത​സ്കി​ക​ക​ളി​ൽ നി​യ​മ​നം ല​ഭി​ച്ച​വ​ർ​ക്കാ​ണ് ശ​മ്പ​ളം മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. തു​ച്ഛ​മാ​യ ശ​മ്പ​ള​ത്തി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന ജീ​വ​ന​ക്കാ​ർ ശ​മ്പ​ളം മു​ട​ങ്ങി​യ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. കു​ട്ടി​ക​ൾ​ക്ക് സ്കൂ​ൾ ഫീ​സും ബ​സ് ഫീ​സും അ​ട​ക്കാ​ൻ നി​വൃ​ത്തി​യി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ് ത​ങ്ങ​ളെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

ലോ​ൺ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​വാ​ൻ ആ​ശു​പ​ത്രി​ൽ​നി​ന്ന് ലീ​വെ​ടു​ത്ത് കൂ​ലി​പ്പ​ണി​ക്ക് പോ​വേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ത​ങ്ങ​ളെ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ശു​പ​ത്രി​യി​ലെ 50 എ​ൻ.​എ​ച്ച്.​എം ക​രാ​ർ ജീ​വ​ന​ക്കാ​ർ​ക്കും മേ​യ് മാ​സ​ത്തെ ശ​മ്പ​ളം ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. സ്റ്റ​ന്‍റ് വി​ത​ര​ണ​ക്കാ​ർ​ക്ക് കു​ടി​ശ്ശി​ക അ​നു​വ​ദി​ക്കാ​ത്ത​തി​നെ ക​ഴി​ഞ്ഞ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ബീ​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ത​ര​ണം നി​ർ​ത്ത​ലാ​ക്കി.

ഇ​തോ​ടെ ബീ​ച്ച് ആ​ശു​പ​ത്രി​യി​ലെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക​ളും നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ്ര​യ​മാ​യ ആ​ശു​പ​ത്രി​യെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *