കൽപറ്റയിൽ കെ.എസ്.ആർ.ടി ബസ് താഴ്ചയിലേക്കു മറിഞ്ഞ് 12 പേർക്ക് പരിക്ക്
കൽപറ്റ: വയനാട് കൽപറ്റ വെള്ളാരംകുന്നിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്കു മറിഞ്ഞു. 12 പേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്.
വൈകീട്ട് നാലരയോടെയായിരുന്നു അപകടം. സുൽത്താൻബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്കു പോകുകയായിരുന്ന ബസാണു താഴ്ചയിലേക്കു മറിഞ്ഞത്. കൽപറ്റ കിംഫ്ര പാർക്കിനു സമീപം ഒരു ഹോം സ്‌റ്റേക്കു മുകളിലേക്കാണ് തലകീഴായി മറിഞ്ഞത്.