കഴക്കൂട്ടത്തുനിന്ന് കാണാതായ 13കാരിയെ ശനിയാഴ്ച നാട്ടിലെത്തിക്കും
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസ്സുകാരിയെ ശനിയാഴ്ച തിരുവനന്തപുരത്തെത്തിക്കും. കുട്ടിയുമായി സി.ഡബ്ല്യു.സി ചെർപേഴ്സൺ ഷാനിബ ബീഗം സംസാരിച്ചു. നടപടി ക്രമങ്ങൾ വേഗത്തിലാക്കുമെന്ന് വിശാഖപട്ടണം സി.ഡബ്ല്യു.സി ഉറപ്പ് നൽകി.Missing
നാളെ വൈകുന്നേരത്തോടെ കുട്ടിയെ നാട്ടിലെത്തിക്കുമെന്നായിരുന്നു ആദ്യമുണ്ടായിരുന്ന വിവരം. ട്രെയിനിൽ തന്നെയായിരിക്കും കുട്ടിയെ നാട്ടിലെത്തിക്കുക.
കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന അസം സ്വദേശിയുടെ മകളെ കാണാതായത് ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ്. കയ്യിൽ കുറച്ച് വസ്ത്രങ്ങളും 50 രൂപയുമായാണ് പോയത്. ജോലിക്ക് പോയ മാതാപിതാക്കൾ ഉച്ചയ്ക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മകളെ കാണുന്നില്ലെന്ന് മനസിലായത്. കുട്ടിയെ കാണാതായ വിവരം വൈകിട്ട് നാലുമണിയോടെ മാതാപിതാക്കൾ കഴക്കൂട്ടം പൊലീസിനെ അറിയിച്ചു.
ഇന്നലെ രാത്രി 10.12- ന് വിശാഖപട്ടണത്തെത്തിയ ട്രെയിനിൽ മലയാളി അസോസിയേഷൻ പ്രതിനിധികൾ നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്.