’17കാരി ഗര്‍ഭിണിയായത് സഹപാഠിയില്‍നിന്നു തന്നെ’; പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർഥിനിയുടെ മരണത്തിൽ ഗർഭസ്ഥശിശുവിന്റെ ഡിഎൻഎ ഫലം പുറത്ത്
പത്തനംതിട്ട: പ്ലസ് ടു വിദ്യാർഥിനിയുടെ മരണത്തിൽ ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ ഫലം പുറത്തുവന്നു. പെൺകുട്ടി ഗര്‍ഭിണിയായത് സഹപാഠിയില്‍നിന്നു തന്നെയാണെന്ന് പരിശോധനാ ഫലം വ്യക്തമാക്കുന്നു. പെൺകുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചെന്ന് സഹപാഠി മൊഴി നൽകിയിരുന്നു. നൂറനാട് സ്വദേശി അഖിൽ ആണ് സംഭവത്തിൽ അറസ്റ്റിലായത്.DNA
ദിവസങ്ങൾക്കു മുൻപാണ് നൂറനാട് സ്വദേശിയായ 17കാരി വണ്ടാനം മെഡിക്കൽ കോളജിൽ പനി ബാധിച്ചു ചികിത്സ തേടിയെത്തിയത്. ആരോഗ്യനില പെട്ടെന്നു തന്നെ വഷളായി മരിക്കുകയും ചെയ്തു. തുടർന്നു നടത്തിയ പരിശോധനയിലാണു പെൺകുട്ടി അഞ്ചു മാസം ഗർഭിണിയാണെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
ഇതിനിടെ പെൺകുട്ടിയുടെ ബാഗിൽനിന്നു കണ്ടെത്തിയ കത്തിൽനിന്നാണ് അന്വേഷണം സഹപാഠി അഖിലിലേക്കു നീളുന്നത്. പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. വിദ്യാർഥി അടൂർ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്.