ജമ്മു കശ്മീരിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികർക്ക് ദാരുണാന്ത്യം
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് ജവാൻമാർക്ക് ദാരുണാന്ത്യം. ബൽനോയ് മേഖലയിൽ നിയന്ത്രണ രേഖക്ക് സമീപം ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. നിരവധി സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.soldiers
സൈന്യത്തിെൻറയും പൊലീസിെൻറയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. വാഹനത്തിൽ 18 പേരുണ്ടായിരുന്നതായാണ് വിവരം.