“മിഴിവ്”; 50 ആം വാർഷികാഘോഷം സംഘടിപ്പിച്ച് കുത്തൂപറമ്പ് ജി എൽ പി സ്കൂൾ.

50th Anniversary Celebration organized by Kuthuparamp GLP School.

 

കുത്തൂപറമ്പ് ജി എൽ പി സ്കൂളിൻറെ അമ്പതാം വാർഷികം “മിഴിവ്” വിപുലമായ പരിപാടികളോടെ സമാപിച്ചു. ഒരു വർഷം നീണ്ടുനിന്ന അമ്പതാം വാർഷിക ആഘോഷം ഫെബ്രുവരി രണ്ടാം തീയതി ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായിൽ മുത്തേടം സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ അധ്യക്ഷത വഹിച്ചു. പട്ടുറുമാൽ വിന്നർ മാപ്പിളപ്പാട്ട് ഗായിക സുറുമി വയനാട് മുഖ്യാഅതിഥിയായി. അൻപതാം വാർഷിക സപ്ലിമെൻ്റ് “മിഴിവ്” ഇസ്മയിൽ മുത്തേടം അരീക്കോട് എ ഇ ഒ മൂസക്കുട്ടി മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു.

സംസ്കാര പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് ജിഷ സി, ബ്ലോക്ക് മെമ്പർ ബ്ലോക്ക് മെമ്പർ അജിത സി, പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസ്നത്ത് കുഞ്ഞാണി, വാർഡ് മെമ്പർ കെ സൈനബ, അരീക്കോട് എ ഇ ഒ മൂസക്കുട്ടി കറളിക്കാടൻ, പിടിഎ പ്രസിഡണ്ട് ഫൈസൽ എം, എസ് എം സി ചെയർമാൻ ഗഫൂർ, എം ടി ഇബ്രാഹിം മാസ്റ്റർ, പി ചേക്കു മുസ്ലിയാർ സി ടി മസ്ഊദ്, റഫീഖ് കുഞ്ഞാണി, സി ടി അബ്ദുസ്സലാം, സി.ടി ഷഫീഖ് തുടങ്ങിയവർ സംസാരിച്ചു. ജഹ്ഫർ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. എൽ എസ് എസ് വിജയികളായ ആയിശത്തു സിദ്ദീഖ, ഇഷ എം.ടി ലിബ മെഹറിൻ എന്നിവരെ ആദരിച്ചു. സ്കൂളിനു വേണ്ടി വിവിധ സംഭാവനകൾ നൽകിയ വ്യക്തികളായ ചേക്കു മുസ്ലിയാർ, എംടി അലി, എം ടി സൈതലവി ഹാജി എന്നിവരെയും എസ് എസ് എൽ സി തുല്യതയിൽ ജില്ലയിൽ കൂടുത മാർക്ക് വാങ്ങിയ യു ആബിദലി, സ്കൂൾ കുക്ക് മൈമൂനത്ത് , വ്ലോഗർ റമീസ മുജീബ് എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ഹെഡ്മാസ്റ്റർ മത്തായി മാസ്റ്റർ സ്വാഗതവും അമീനുള്ള മാസ്റ്റർ നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന കുട്ടികളുടെ കലാപരിപാടികളിൽ സ്കൂളിലെ 250 ഓളം വിദ്യാർത്ഥികളുടെ 62 ഇനം പരിപാടികൾ സ്റ്റേജിൽ അരങ്ങേറി. അമ്പതാം വാർഷികത്തോടനുബന്ധിച്ച് എംപ്ലോയീസ് മീറ്റ്, ഫുട്ബോൾ ടൂർണ്ണമെൻറ്, മെഡിക്കൽ ക്യാമ്പ്, കർഷകവയോജന സംഗമം,പൂർവ്വ വിദ്യാർത്ഥി സംഗമം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *