ഗണിത വിജയം പരിശീലനം നടത്തി
കൊണ്ടോട്ടി : വിജയഭേരി – വിജയ സ്പർശം’ 2023- 24 പദ്ധതിയുടെ നേതൃത്വത്തിൽ ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിൽ ഗണിത വിജയം പരിശീലനം നടത്തി. സ്റ്റാഫ് സെക്രട്ടറി കെ.എസ്. രോഹിണി ഗണിതകളിയിലൂടെ ഉദ്ഘാടനം ചെയ്തു. വിജയസ്പർശം കോർഡിനേറ്റർ കെ.എം ഇസ്മായിൽ അധ്യക്ഷത വഹിച്ചു. അദ്ധ്യാപക വിദ്യാർത്ഥി സഫീതാ നസ്റിന് ക്ലാസിനു നേതൃത്വം നൽകി.
ഗണിതത്തിലെ അടിസ്ഥാന ശേഷികളായ സംഖ്യ ബോധം, ചതുഷ്ക്രിയകൾ എന്നിവയിൽ കുട്ടികളെ നിപുണരാക്കുക, കുട്ടികൾക്ക് താൽപര്യത്തോടെയും ആസ്വാദ്യകരമായും ഗണിത പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അവസരം നൽകുക, ഗണിത പഠനത്തിൽ ആത്മവിശ്വാസം ഉണ്ടാക്കുക, പരിമിതികൾ പരിഗണിച്ചുകൊണ്ട് അനുരൂപീകരണ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയവയാണ് പരിശീലന ഉദ്ദേശ്യങ്ങൾ. ഗുണിച്ചു മുന്നേറാം, നമ്പർ ട്രാക്ക്, കുറക്കാം മറക്കാം, ഡോമിനോ തുടങ്ങി പന്ത്രണ്ടോളം കളികളിലൂടെയാണ് ഗണിതാശയങ്ങൾ കുട്ടികളിൽ ഉറപ്പിക്കുന്നത്. സ്കൂൾ പരീക്ഷാ കോർഡിനേറ്റർ എം. അബ്ദുൽ ഖാദിർ, എം.കെ.എം റിക്കാസ്, വസീം .എ, നാദിറ, ശിഖ.പി, അക്ഷയ് എന്നിവർ പ്രസംഗിച്ചു.