ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മാതൃകയായി വീരാൻകുട്ടി തലയഞ്ചേരി.
ഗ്രീൻ ഫീൽഡ് ഹൈവേക്ക് സ്ഥലം വിട്ടുകൊടുത്തതിന് നഷ്ട പരിഹാരമായി കിട്ടിയ തുകയിൽ നിന്നും കാരുണ്യ പ്രവർത്തനങ്ങൾക്ക് മാറ്റിവെച് അരീക്കോട് പൂക്കോട്ടൂചോലയിലെ TC വീരാൻകുട്ടി തലയഞ്ചേരി (കുഞ്ഞുട്ട്യാക്ക ). അരീക്കോട് ഉഗ്രപുരത്ത് പ്രവർത്തിക്കുന്ന ഏറനാട് ഡയാലിസിസ് സെന്ററിന് സംഭാവനയായി നൽകിയ 50000 രൂപയുടെ ചെക്ക് ഡയാലിസിസ് സെന്ററിൽ വെച്ച് ട്രസ്റ്റ് ട്രഷറർ TK സഹദേവൻ ഏറ്റുവാങ്ങി. അരീക്കോട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയും ട്രസ്റ്റ് അംഗവുമായ K V ശിവനന്ദൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ TC കുഞ്ഞിപ്പ, TC അബ്ദു നാസർ, സഫുവാൻ മാടത്തിപ്പാറ, ട്രസ്റ്റ് ഭാരവാഹികളായ K ജനാർദ്ദനൻ, C K അഷ്‌റഫ്, T P റഷീദ്, K അഷ്‌റഫ് എന്നിവർ പങ്കെടുത്തു. വൃക്ക രോഗികൾക്ക് പൂർണമായും സൗജന്യമായി കഴിഞ്ഞ 21 മാസത്തിനുള്ളിൽ 7700 ഡയാലിസിസ് ചെയ്ത് കൊടുക്കുവാൻ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഈ കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട്, സുമനസ്സുകളായ വ്യക്തികളും സ്ഥാപനങ്ങളും നൽകുന്ന ചെറുതും വലുതുമായ സാമ്പത്തിക സഹായമാണ് ഏറനാട് ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാവുന്നത് ഭാരവാഹികൾ പറഞ്ഞു.