മീഡിയ വൺ ലിറ്റിൽ സ്കോളർ അരീക്കോട് ഉപജില്ലാ പരീക്ഷ നടന്നു.
മീഡിയ വൺ, ടീൻ ഇന്ത്യ , മലർവാടി എന്നിവ സംയുക്തമായി നടത്തുന്ന അരീക്കോട് ഉപജില്ല ലിറ്റിൽ സ്കോളർ പരീക്ഷ കുനിയിൽ അൽ അൻവാർ യു.പി. സ്കൂളിൽ നടന്നു. വിവിധ കാറ്റഗറികളിലായി 200 ഓളം പേർ പരീക്ഷ എഴുതി. 40 ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് സംസ്ഥാന തല വിജയികളെ കാത്തിരിക്കുന്നത്. V ഷഹീദ് മാസ്റ്റർ രക്ഷിതാക്കളുമായി സംവദിച്ചു. ജമാഅത്തെ ഇസ്ലാമി അരിക്കോട് ഏരിയ പ്രസിഡണ്ട് പി.വി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മലർവാടി ഏരിയ കോർഡിനേറ്റർ എം.കെ. സഗീർ മാസ്റ്റർ സ്വാഗതവും കെ.ടി. മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു. കോർഡിനേറ്റർമാരായ പി.കെ. സാജിത ജമാൽ, എ.പി. ഗഫൂർ മാസ്റ്റർ, കെ.സി. മുംതസ് ടീച്ചർ, കെ.വി. മുസ്തഫ മാസ്റ്റർ, കെ. അബ്ദുൽ ഖാദർ മാസ്റ്റർ, കെ. നിസാം മാസ്റ്റർ, കെ.ടി. നഫീസ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.