കൂളിമാട് ജംഗ്ഷനിൽ അപകട കെണിയൊരുക്കി റോഡുകൾ
കൂളിമാട്; കൂളിമാട് ജംഗ്ഷനിൽ അപകട കെണിയൊരുക്കി റോഡുകൾ. കൂളിമാട്, മപ്രം പാലത്തിന്റെ വരവോടെ തിരക്കേറിയ കൂളിമാട് ഫൈവ് കെ ജംഗ്ഷനിൽ ജലജീവൻ മിഷന്റെ നിരന്തരമായി ഉള്ള പ്രവർത്തിയിൽ റോഡുകളിലെ ടാർ പൂർണ്ണമായും നീങ്ങുകയും, അതു വഴി യാത്രക്കാർക്കും പൊടി ശല്യം കാരണം ഹോട്ടലുകൾ അടക്കമുള്ള കച്ചവടം സ്ഥാപനങ്ങൾക്കും കൂളിമാട് അങ്ങാടിയിൽ നിൽക്കാൻ കഴിയാത്ത സാഹചര്യം ആണുള്ളത്. കൂളിമാട് എരഞ്ഞിപ്പറമ്പ്, നായർ കുഴി പ്രദേശവും പൊടിയിൽ മുങ്ങിയിരിക്കുന്നു. ഇതിനെതിരെ നിരവധി തവണ ജലജീവൻ മിഷൻ, പൊതുമരാമത് വകുപ്പ് എന്നിവക്ക് പരാതി സമർപ്പിച്ചു കാത്തിരിക്കുകയാണ് നാട്ടുകാർ. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ കൂളിമാട് അക്ഷര വായനശാല നിവേദനം സമർപ്പിച്ചിട്ടുണ്ട്.
ഇനിയും പരിഹാരം ഉണ്ടായില്ലെങ്കിൽ തുടർ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാരും വ്യാപാരികളും പറഞ്ഞു.