ഹരമായി ഏഴാമത് അഖില കേരള ഫ്ളഡ്ലിറ്റ് സെവൻസ് ഫുട്ബാൾ ടൂർണമെന്റ്

7th All Kerala Floodlit Sevens Football Tournament

 

മുക്കം : കൊടിയത്തൂർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഏഴാമത് അഖില കേരള ഫ്ളഡ്ലിറ്റ് സെവൻസ് ഫുട്ബാൾ മേളയുടെ ക്വർട്ടർ ഫൈനലിൽ പ്രവേശിച്ചു. ജീവകാരുണ്യ രാഷ്ട്രീയ സാമൂഹിക രംഗത്ത് 37 വർഷത്തിലധികം പ്രവർത്തന പാരമ്പര്യമുള്ള യങ്സ്റ്റാർ കാരകുറ്റി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഈ കായിക മാമാങ്കം സംഘടിപ്പിക്കുന്നത് . വിദേശ താരങ്ങളടക്കം കോഴിക്കോട് മലപ്പുറം ജില്ലകളിലെ പ്രമുഖ ടീമുകൾ ഉൾപ്പെടുത്തിയാണ് ഓരോ ദിവസവും കളി നടക്കുന്നത്.

കൊടിയത്തൂർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന കളി കാണാൻ സമീപ പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ ഒഴുകിയെത്തുകയാണ്. പുതിയ തലമുറയെ കളിയിലേക്കാകര്‍ഷിക്കാനായി കോച്ചിങ് കാമ്പുകളും സംഘാടക സമിതി നടത്തുന്നുണ്ട് മിച്ചം വരുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് തീരുമാനം.

ഇന്ന് രണ്ടാം ക്വറട്ടറിൽ ടൌൺ ടീം കൂടത്തായി വൈ.എം.സി.സി. കീഴുപറമ്പിനെ നേരിട്ടും. എം എ മുഹമ്മദ് സാഹിബ് സ്മാരക വിന്നേഴ്സ് പ്രൈസ് മണിക്കും എൻ. കെ .അയമു മാസ്റ്റർ വിന്നേഴ്സ് ട്രോഫിക്കും ഫ്ലൈ സ്പോട്ട് ടൂർസ് ആൻഡ് ട്രാവൽസ് മുക്കം റണ്ണേഴ്സ് പ്രൈസ് മണിക്കും എ .പി. അഷ്റഫ് സ്മാരക റണ്ണേഴ്സ്ട്രോഫിക്കുമാണ് മത്സരങ്ങൾ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *