കൊടിയത്തൂർ പഞ്ചായത്തിലെ മാലിന്യമുക്ത വാർഡായി 01, 04 വാർഡുകൾ.
മാലിന്യമുക്തം നവകേരളം “എൻ്റെ വാർഡ് നൂറിൽ നൂറ് ” പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ 16 വാർഡുകളിലായി ഏറ്റവും കൂടുതൽ യൂസർ ഫീ ഹരിത കർമ്മ സേനയ്ക്ക് നേടിക്കൊടുത്ത വാർഡുകളായി 1, 4 വാർഡുകൾ. ഗോതമ്പ് റോഡ് എഡിഎസ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയംകുട്ടി ഹസ്സൻ ഈ രണ്ട് വാർഡുകളെയും മാലിന്യമുക്ത വാർഡായി പ്രഖ്യാപനം നടത്തി. വാർഡ് മെമ്പർ കോമളം തോണിച്ചാൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി. മെമ്പർമാരായ അബൂബക്കർ മാഷ് മജീദ് രിഹ് ല, കരിം പഴങ്കൽ, എച്ച് ഐ റിനിൽ, വി.ഇ.ഒമാരായ അമൽ, നിസാദ്, സി ഡി എസ് ചെയർപേഴ്സൻ ഷീന, ഹരിത കർമസേനാംഗങ്ങൾ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപനം നടത്തുന്നതിന് മുന്നോടിയായാണ് മാലിന്യ മുക്ത വാർഡുകളുടെ പ്രഖ്യാപനം. മെയ് മാസത്തിൽ 10, 11 വാർഡുകൾ ഹരിത വാർഡുകളായി പ്രഖ്യാപനം നടത്തിയിരുന്നു